ഏപ്രിൽ 14നാണ് ആലിയ - രൺബീർ വിവാഹം നടന്നത്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഏറെ നാളുകളായി ഇവർ തമ്മിൽ എന്ന് വിവാഹം ഉണ്ടാകുമെന്ന ചോദ്യം സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. അഞ്ച് വർഷത്തെ പ്രണയമാണ് ഒടുവിൽ വിവാഹത്തിലേക്കെത്തിയത്.
ഈ വിവാഹത്തോടുകൂടി ബോളിവുഡ് ലോകം ഒന്നായിരിക്കുകയാണ്. നിരവധി പേരാണ് ഇരുതാരങ്ങൾക്കും ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിൽ ആരാധകർ വളരെയധികം കാത്തിരുന്ന ചില ആശംസകളുമുണ്ടായിരുന്നു. ആലിയയുടെ മുൻ കാമുകനും രൺബീറിന്റെ മുൻ കാമുകിമാരും ഈ വിവാഹത്തോട് എങ്ങനെ പ്രതികരിക്കും എന്നത് ആരാധകർക്കിടയിൽ കൗതുകമുണ്ടാക്കിയിരുന്ന വിഷയമായിരുന്നു. ആ കൗതുകവും ഇപ്പോൾ ചർച്ചയാവുകയാണ്. ആലിയയുടെ മുൻ കാമുകനും നടനുമായ സിദ്ധാർഥ് മൽഹോത്ര വിവാഹാശംസകളുമായി രംഗത്തെത്തിയിരുന്നു. ആലിയ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കമന്റ്റ് രൂപേണയാണ് സിദ്ധാർത്ഥ് ആശംസകളുമായി എത്തിയത്.
ആശംസകള്‍ ഇരുവർക്കും .. സന്തോഷവും സ്നേഹവും ആശംസിക്കുന്നു എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചത്. മുൻ കാമുകിക്ക് നൽകിയ വിവാഹ ആശംസ ഉടനടി സോഷ്യൽ മീഡിയയും ഏറ്റെടുത്തു. നിരവധി പേരാണ് ഈ ആശംസക്ക് പ്രതികരണവുമായി രംഗത്തെത്തിയത്. ഉടനടി സിദ്ധാർത്ഥിന്റെ വിവാഹ വിശേഷത്തിലേക്കാണ് കാര്യങ്ങൾ കടന്നത്. നിങ്ങൾ ഉടനെ കിയാരയെ വിവാഹം കഴിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കിയാരയും സിദ്ധാർഥും പ്രണയത്തിലാണെന്ന വാർത്ത നേരത്തെ ഉണ്ടായിരുന്നു. ഇരുവരും ഉടനെ വിവാഹം കഴിക്കണമെന്ന ആവശ്യത്തിലേക്കും സോഷ്യൽ മീഡിയ എത്തുകയായിരിക്കുന്നു.
രൺബീർ കപൂറിന് ആശംസകളുമായി മുൻ കാമുകിമാരായ ദീപിക പദുകോണും കത്രിന കൈഫും രംഗത്തെത്തിയിരുന്നു. രൺവീർ സിങ്ങുമായി ദീപികൈയുടെ വിവാഹം കഴിഞ്ഞിരുന്നു. കത്രിന കൈഫ് വിക്കി കൗശൽ വിവാഹം കഴിഞ്ഞ മാസമാണ് നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...