Jana gana mana, Jersy OTT Update : നെറ്റ്ഫ്ലിക്സിൽ വരാനിരിക്കുന്നത് വമ്പൻ ചിത്രങ്ങളുടെ നീണ്ട നിര; ബീസ്റ്റിന് പുറമെ ജനഗണമനയുടെയും, ജേഴ്സിയുടെയും ഒടിടി അവകാശങ്ങൾ നേടി

Jana gana mana, Jersy OTT Release : റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രങ്ങൾ തീയേറ്ററുകളിൽ റിലീസ് ചെയ്തതിന് ശേഷമാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 16, 2022, 02:53 PM IST
  • റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രങ്ങൾ തീയേറ്ററുകളിൽ റിലീസ് ചെയ്തതിന് ശേഷമാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തുന്നത്.
  • ഏപ്രിൽ 28 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് ജനഗണമന.
  • അതേസമയം ഏപ്രിൽ 22 നാണ് ഷാഹിദ് കപൂർ ചിത്രം ജേഴ്‌സി തീയേറ്ററുകളിൽ എത്തുന്നത്.
Jana gana mana, Jersy OTT Update : നെറ്റ്ഫ്ലിക്സിൽ വരാനിരിക്കുന്നത് വമ്പൻ ചിത്രങ്ങളുടെ നീണ്ട നിര; ബീസ്റ്റിന് പുറമെ ജനഗണമനയുടെയും, ജേഴ്സിയുടെയും ഒടിടി അവകാശങ്ങൾ നേടി

Mumbai : ബീസ്റ്റിന്റെ ഒടിടി സ്ട്രീമിങ് അവകാശങ്ങൾ നേടിയതിന് പിന്നാലെ ജനഗണമന, ജേഴ്സി എന്നീ ചിത്രങ്ങളുടെ ഒടിടി അവകാശങ്ങളും നെറ്റ്ഫ്ലിക്സ് നേടിയെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രങ്ങൾ തീയേറ്ററുകളിൽ റിലീസ് ചെയ്തതിന് ശേഷമാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തുന്നത്. ഏപ്രിൽ 28 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് ജനഗണമന. അതേസമയം ഏപ്രിൽ 22 നാണ് ഷാഹിദ് കപൂർ ചിത്രം ജേഴ്‌സി തീയേറ്ററുകളിൽ എത്തുന്നത്.

പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് ജനഗണമന.  ചിത്രത്തിൻറെ ടീസറിലെ "ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടായിത് സാറെ" എന്ന് പൃഥ്വിരാജിന്റെ ഡയലോഗിൽ സിനിമയുടെ  രാഷ്ട്രീയം വ്യക്തമാക്കിയിരുന്നു.  ട്രെയിലറിലും സമാനമായ രാഷ്ട്രീയ പരാമർശങ്ങൾ ഉണ്ടായിരുന്നു. ക്വീൻ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തിലേക്കെത്തിയ ഡിജോ ജോസ് ആന്റണിയാണ് ജനഗണമനയുടെ സംവിധായകൻ. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ALSO READ: Beast OTT Release : ബീസ്റ്റിന്റെ ഒടിടി അവകാശങ്ങൾ നേടി നെറ്റ്ഫ്ലിക്സും സൺനെക്സ്റ്റും

ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ജനഗണമനയ്ക്കുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനുമാണ് ചേർന്നാണ് ജന ​ഗണ മന നിർമ്മിക്കുന്നത്. പൃഥ്വിക്കും സുരാജിന് പുറമെ മംമ്ത മോഹൻദാസ്, ശ്രീദിവ്യ, ധ്രുവൻ, ഷാരി, ഷമ്മി തിലകൻ, രാജ കൃഷ്ണമൂർത്തി, പശുപതി, അഴകം പെരുമാൾ, ഇളവരസ്, വിനോദ് സാഗഡ, വിൻസി അലോഷ്യസ്, മിഥുൻ, ഹരി കൃഷ്ണൻ, വിജയ് കുമാർ, വൈഷ്ണവി വേണുഗോപാൽ തുടങ്ങിയരവാണ് പ്രധാന കഥാപത്രങ്ങളായി ചിത്രത്തിലെത്തുന്നത്. 

ഏപ്രിൽ 14 ന് റിലീസ് ചെയ്യാനിരുന്ന ഷാഹിദ് കപൂർ ചിത്രമായിരുന്നു ജേഴ്‌സി. എന്നാൽ ചിത്രത്തിൻറെ റിലീസ് ഏപ്രിൽ 22 ലേക്ക് മാറ്റി വെക്കുകയായിരുന്നു.  രണ്ട് വമ്പൻ തെന്നിന്ത്യൻ ചിത്രങ്ങൾ റിലീസാകുന്ന സാഹചര്യത്തിലാണ് ചിത്രത്തിൻറെ റിലീസ് മാറ്റി വെച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്പോർട്സ് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ജേഴ്സി. ഇത് അഞ്ചാം തവണയാണ് ചിത്രത്തിൻറെ റിലീസ് മാറ്റി വെക്കുന്നത്. മൃണാൽ ഠാക്കൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 

നാനി നായകനായി എത്തിയ ചിത്രം ജേഴ്സിയുടെ തന്നെ റീമേക്കാണ് ഈ ഷാഹിദ് കപൂർ ചിത്രം. തെലുങ്ക് സംവിധായകനായ  ഗൗതം തിണ്ണനുറി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ജേഴ്‌സി. അല്ലു അരവിന്ദാണ് ചിത്രം നിർമ്മിക്കുന്നത് . ദിൽ രാജു, എസ് നാഗ വംശി, അമൻ ഗിൽ എന്നിവരും ചിത്രത്തിന്റെ സഹനിർമ്മാതാക്കളായി എത്തുന്നുണ്ട്. ഷാഹിദ് കപൂറിനെ കൂടാതെ മൃണാൾ താക്കൂർ, പങ്കജ് കപൂർ, ഗീതിക മെഹന്ദ്രു, രുദ്രാഷിഷ് മജുംദേർ, റോണിത് കമ്ര, പാലക് സിങ്, ശിശിർ ശർമ്മ, ശിവം ശർമ്മ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News