Akshay Kumar ചിത്രം ബെൽ ബോട്ടം ജൂലൈ 27 ന് തീയേറ്ററുകളിലെത്തുന്നു

ചിത്രത്തിൽ അക്ഷയ് കുമാറിനെ കൂടാതെ വാണി കപൂർ, ഹുമ ഖുറേഷി, ലാറ ദത്ത എന്നിവരും കേന്ദ്ര കഥാപത്രങ്ങളായി എത്തുന്നുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Jun 15, 2021, 12:35 PM IST
  • ചിത്രത്തിൽ അക്ഷയ് കുമാറിനെ കൂടാതെ വാണി കപൂർ, ഹുമ ഖുറേഷി, ലാറ ദത്ത എന്നിവരും കേന്ദ്ര കഥാപത്രങ്ങളായി എത്തുന്നുണ്ട്.
  • 1980 കളിലെ പശ്ചാത്തലമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
  • ചിത്രത്തിൽ അക്ഷയ് കുമാർ RAW ഏജന്റായി ആണ് എത്തുന്നത്.
  • ലാറ ദത്ത മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി ആണ് എത്തുന്നത്.
Akshay Kumar ചിത്രം ബെൽ ബോട്ടം ജൂലൈ 27 ന് തീയേറ്ററുകളിലെത്തുന്നു

Mumbai : അക്ഷയ് കുമാറിന്റെ (Akshay Kumar) ഏറ്റവും പുതിയ ചിത്രം ബെൽ ബോട്ടം (Bell Bottom) ജൂലൈ 27 ന് റിലീസിനെത്തുന്നു. ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യും. അക്ഷയ് കുമാർ തന്നെയാണ് ചിത്രത്തിൻറെ റിലീസ് തിയതി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ റിലീസിങ് തീയതിക്കൊപ്പം ചിത്രത്തിന്റെ ടീസറും അദ്ദേഹം പങ്ക് വെച്ചു.

ജൂൺ 14 ന് അക്ഷയ് കുമാർ ട്വിറ്ററിൽ (Twitter) ബെൽ ബോട്ടം ചിത്രത്തിന് വേണ്ടി ഈ പ്രതികൂല സാഹചര്യത്തിൽ തന്റെ പ്രതിഫലം കുറച്ചുവെന്ന വാർത്ത സത്യമല്ലെന്ന് അറിയിച്ചിരുന്നു. ചിത്രത്തിൻറെ നിർമ്മാതാവ് വാഷു ഭാഗാനി ആവശ്യപ്പെട്ടതിനെ തുടർന്ന് അക്ഷയ് കുമാർ ബെൽ ബോട്ടം ചിത്രത്തിനായി പ്രതിഫലം 30 കോടിയായി കുറച്ചുവെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്.

ALSO READ: Rapper Vedan ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ക്ഷെമാപണ പോസ്റ്റിൽ ലൈക്ക് അടിച്ച് നടി പാർവതി തിരുവോത്ത്, നടി ഇരട്ടത്താപ്പ് കാണിക്കുന്നു എന്ന് സോഷ്യൽ മീഡിയ

 മറ്റൊരു റിപ്പോർട്ട് സൂചിപ്പിച്ചത് അക്ഷയ് കുമാറും (Akshay Kumar) വാഷു ഭാഗാനിയും സുഹൃത്തുക്കൾ ആയിരുന്നതിനാൽ അക്ഷയ് കുമാർ തന്റെ പ്രതിഫലം കുറച്ചുവെന്നാണ്. കോവിഡിന്റെ സാഹചര്യത്തിൽ ചിത്രത്തിൻറെ റിലീസ് രണ്ട തവണ മാറ്റി വെച്ചതിനെ തുടർന്ൻ സംവിധായകൻ പ്രതിഫലം കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്ന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിൻറെ നിർമ്മാതാവ് ഈ വാർത്ത പങ്കവെച്ച് ട്വിറ്ററിൽ ഈ വാർത്തകൾ സത്യമല്ലെന്ന് അറിയിച്ചിരുന്നു. 

ALSO READ: Actor Sanchari Vijay : ദേശീയ അവാർഡ് ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് മരിച്ചു, വാഹനപകടത്തെ തുടർന്ന് ഗുരുതരവസ്ഥായിലായിരുന്നു

ചിത്രത്തിൽ അക്ഷയ് കുമാറിനെ കൂടാതെ വാണി കപൂർ, ഹുമ ഖുറേഷി, ലാറ ദത്ത എന്നിവരും കേന്ദ്ര കഥാപത്രങ്ങളായി എത്തുന്നുണ്ട്. 1980 കളിലെ പശ്ചാത്തലമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. മെയ് 28-നാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്തെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചിത്രത്തിൽ അക്ഷയ് കുമാർ RAW ഏജന്റായി ആണ് എത്തുന്നത്. ലാറ ദത്ത മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി ആണ് എത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News