കൂട്ടുകാരനൊപ്പം കളിക്കാന്‍ പോയ 5 വയസുകാരനെ അയല്‍വാസിയുടെ കുടിവെള്ള ടാങ്കിൽ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം മഹാരാഷ്ട്രയിലെ മലാഡ് വെസ്റ്റിലെ മൽവാനിയിലാണ് സംഭവം. അബ്ദുൾ റഹ്മാൻ മുഹമ്മദ് റിയാസ് ഷെയ്ഖ് എന്ന അഞ്ചു വയസുകാരനെയാണ് തിങ്കളാഴ്ച വൈകുന്നേരം കാണാതായത്.
സുഹൃത്തിനൊപ്പം കളിക്കാൻ പോയ മകൻ മടങ്ങയെത്താൻ വൈകിയതോടെയാണ് കുട്ടിയുടെ അമ്മ മകനെ അന്വേഷിച്ച് ഇറങ്ങിയത്. കുട്ടിയുടെ സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോള്‍ കുട്ടി ടെറസിലേക്ക് പോയത് കണ്ടതായി പറഞ്ഞു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ടെറസിലെ തുറന്ന് കിടന്ന ടാങ്കിനുള്ളിൽ കുട്ടിയുടെ കണ്ടെത്തിയത്. ഉടനടി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also read-Crime: ഭർത്താവിനെ ജാമ്യത്തിലിറക്കാൻ കുഞ്ഞിനെ വിറ്റ അമ്മയും കൂട്ടാളികളും അറസ്റ്റിൽ
അയൽവാസിയുടെ ടെറസിലെ ടാങ്ക് മൂടിയിരുന്നില്ല. ഇത് മൂടിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിക്കുന്നത്. ഇതിന് പിന്നാലെ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ഇതിനും മുൻപും കുട്ടികൾ ടെറസിലെത്തി കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഇക്കാര്യം അയൽവാസികളോട് സൂചിപ്പിച്ചിരുന്നതായും അഞ്ച് വയസുകാരന്റെ ബന്ധുക്കൾ ആരോപിക്കുന്നു.
കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ളതിനാൽ ടാങ്കിൽ വെള്ളം നിറയ്ക്കുമ്പോൾ സ്ഥിരമായി ടാങ്ക് നിരീക്ഷിച്ചിരുന്നുവെന്നും ഇത് എളുപ്പമാക്കാനാണ് ടാങ്ക് മൂടാതെ സൂക്ഷിച്ചതെന്നും വീട്ടുടമസ്ഥർ പറയുന്നത്. എന്നാൽ കുട്ടി എങ്ങനെയാണ് ടാങ്കിനുള്ളിൽ എത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. മരണകാരണം കണ്ടെത്താനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.