അതിശയിപ്പിക്കുന്ന അഭിനയം; ലക്ഷ്മി ബോംബിന്റെ ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

തമിഴ് ചിത്രമായ 'കാഞ്ചന'യുടെ റീമേക്ക് ആണ് ലക്ഷ്മി ബോംബ്.  കാഞ്ചന സംവിധാനം ചെയ്തതും അതിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതും രാഘവ ലോറൻസ് ആണ്.   

Written by - Ajitha Kumari | Last Updated : Oct 9, 2020, 07:39 PM IST
  • കൊറോണ മഹാമാരി കടുത്തു നിൽക്കുന്ന ഈ സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയായിരിക്കും ലക്ഷ്മി ബോംബിന്റെയും റിലീസ് എന്നാണ് സൂചന.
  • നവംബർ 9 നാണ് ലക്ഷ്മി ബോംബ് പ്രേക്ഷകരുടെ മൂന്നിലെത്തുന്നത്. ലക്ഷ്മി ബോംബിലെ നായിക കിയാര അദ്വാനിയാണ്
അതിശയിപ്പിക്കുന്ന അഭിനയം; ലക്ഷ്മി ബോംബിന്റെ ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

അക്ഷയ്കുമാറിന്റെ പുതിയ ചിത്രമായ ലക്ഷ്മി ബോംബിന്റെ (Laxmmi Bomb) ട്രെയ്‌ലര്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്നു.  അക്ഷയ് കുമാറിന്റെ (Akshay Kumar) അതിശയിപ്പിക്കുന്ന അഭിനയ മികവ് തന്നെയാണ് പ്രധാന ആകർഷണം.  അതുകൊണ്ടുതന്നെ മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്.    

Also read: ആൻഡ്രോയിഡ് കുഞ്ഞപ്പനല്ല.. ആൻഡ്രോയിഡ് കട്ടപ്പ; തെലുങ്ക് ട്രെയ്‌ലര്‍ പുറത്ത്

തമിഴ് ചിത്രമായ 'കാഞ്ചന'യുടെ (Kanchana) റീമേക്ക് ആണ് ലക്ഷ്മി ബോംബ്.  കാഞ്ചന സംവിധാനം ചെയ്തതും അതിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതും രാഘവ ലോറൻസ് ആണ്.  ഹിന്ദിയിലും അദ്ദേഹം തന്നെയാണ് സംവിധാനം ചെയ്യുന്നത് പക്ഷേ നായകന് മാറ്റമുണ്ട്.   ലക്ഷ്മി ബോംബിലെ (Laxmmi Bomb) നായിക കിയാര അദ്വാനിയാണ്.  

കൊറോണ (Covid19) മഹാമാരി കടുത്തു നിൽക്കുന്ന ഈ സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയായിരിക്കും ലക്ഷ്മി ബോംബിന്റെയും (Laxmmi Bomb) റിലീസ് എന്നാണ് സൂചന.  നവംബർ 9 നാണ് ലക്ഷ്മി ബോംബ് പ്രേക്ഷകരുടെ മൂന്നിലെത്തുന്നത്.  

Also read: സ്നേഹ ശ്രീകുമാറിന്റെ കിടിലം ഫോട്ടോഷൂട്ട് കാണാം... 

മികച്ച പ്രേക്ഷകപ്രീതിയും ബോക്സ് ഓഫീസ്  കളക്ഷനും 2007 ൽ പുറത്തിറങ്ങിയ 'കാഞ്ചന' (Kanchana) നേടിയിരുന്നു.  അതുപോലെ ലക്ഷ്മി ബോംബും (Laxmmi Bomb) നല്ലൊരു കളക്ഷൻ നേടും എന്നാണ് പ്രതീക്ഷ.  

;

Trending News