Aishwarya Rai | ഐശ്വര്യ റായ്ക്കും എൻഫോഴ്സ്മെന്റ് നോട്ടീസ്, ഹാജരാവാൻ കഴിയില്ലെന്ന് താരം

ചോദ്യം ചെയ്യാൻ ഡൽഹി ആസ്ഥാനത്തേക്കാണ് ഐശ്വര്യയെ വിളിപ്പിച്ചിരുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 20, 2021, 12:40 PM IST
  • 2016 ഏപ്രിൽ 3-നാണ് പനാമ രേഖകൾ പുറത്താവുന്നത്
  • ഫെമ പ്രകാരം നൽകിയ നോട്ടീസിൽ താരം ഹാജരാവില്ലെന്ന് അറിയിച്ചിട്ടുണ്ട്
  • 11.5 ദശലക്ഷം രേഖകളാണ് പനാമ രേഖകളായി ചോർന്നത്
Aishwarya Rai | ഐശ്വര്യ റായ്ക്കും എൻഫോഴ്സ്മെന്റ്  നോട്ടീസ്, ഹാജരാവാൻ കഴിയില്ലെന്ന് താരം

Mumbai: പനാമ പേപ്പർ ചോർച്ചയിൽ ബോളിവുഡ് താരം ഐശ്വര്യ റായിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. ഫെമ പ്രകാരം നൽകിയ നോട്ടീസിൽ താരം ഹാജരാകില്ലെന്നാണ് അറിയിച്ചത്.

ഇതിനായി ഐശ്വര്യ ഇഡിക്ക് കത്തെഴുതിയിട്ടുണ്ട്.  ചോദ്യം ചെയ്യാൻ ഡൽഹി ആസ്ഥാനത്തേക്കാണ് ഐശ്വര്യയെ വിളിപ്പിച്ചിരുന്നത്.  വാർത്താ ഏജൻസിയായ എഎൻഐ പറയുന്നതനുസരിച്ച്, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം 2022 പ്രകാരം ഈ കേസിൽ കള്ളപ്പണം വെളുപ്പിക്കുന്നതിന് ED കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ALSO READ : Pushpa Movie Review | പുഷ്പയ്ക്ക് നിറം നൽകി അല്ലു അർജുൻ ഷോ ; ഫഹദും കൂടി ചേർന്നപ്പോൾ മണവും ലഭിച്ചു

2016 ഏപ്രിൽ 3-നാണ് പനാമ രേഖകൾ പുറത്താവുന്നത്. സമ്പന്നരായ വ്യക്തികൾ നികുതിവെട്ടിപ്പിനായി നിക്ഷേപിച്ച 214,488-ലധികം ഓഫ്‌ഷോർ ഷെൽ കമ്പനികളുടെ സാമ്പത്തിക, അറ്റോർണി-ക്ലയന്റ് വിവരങ്ങൾ വിശദമാക്കുന്ന 11.5 ദശലക്ഷം ചോർന്ന രേഖകളാണ് ഇവ.

ALSO READ: Minnal Murali Trailer 2: പ്രേക്ഷകർക്ക് ബോണസ്, മിന്നൽ മുരളി ട്രെയിലർ 2 പുറത്തുവിട്ട് അണിയറക്കാർ

വിഷയത്തിൽ എന്തായിരിക്കും ഇനി അടുത്ത നിലപാടെന്നാണ് അറിയേണ്ടത്.  ആര്യൻ ഖാൻ വിവാദങ്ങൾക്ക് ശേഷം ഏറെ നാളുകൾക്ക് ശേഷമാണ് അടുത്ത വാർത്ത ബോളിവുഡിൽ  വീണ്ടും പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News