Adrishya Jalakangal OTT : ടൊവീനോയുടെ അദൃശ്യ ജാലകങ്ങൾ ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

Adrishya Jalakangal OTT Updates : നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം

Written by - Zee Malayalam News Desk | Last Updated : Dec 5, 2023, 02:13 PM IST
  • ടൊവീനോയ വ്യത്യസ്ത ലുക്കിൽ എത്തുന്ന റിലീസിന് മുമ്പെ ശ്രദ്ധേയമായിരുന്നു.
  • ചിത്രം രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശനം നടത്തിയിരുന്നു.
  • ഈ കഴിഞ്ഞ നവംബർ 24ന് ചിത്രം തിയറ്ററുകളിൽ റിലീസായത്
Adrishya Jalakangal OTT : ടൊവീനോയുടെ അദൃശ്യ ജാലകങ്ങൾ ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രം അദൃശ്യ ജാലകങ്ങൾ ഒടിടി റിലീസിനൊരുങ്ങുന്നു. ഡോ. ബിജു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്ലിനാണ്. ചിത്രം ഡിസംബർ എട്ട് മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്നാണ് സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ഇത് സംബിന്ധിച്ചുള്ള ഔദ്യോഗികമായ അറിയിപ്പ് ഒടിടി പ്ലാറ്റ്ഫോമോ അണിയറ പ്രവർത്തകരോ അറിയിച്ചിട്ടില്ല. 

ടൊവീനോയ വ്യത്യസ്ത ലുക്കിൽ എത്തുന്ന റിലീസിന് മുമ്പെ ശ്രദ്ധേയമായിരുന്നു. ചിത്രം രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശനം നടത്തിയിരുന്നു. ഈ കഴിഞ്ഞ നവംബർ 24ന് ചിത്രം തിയറ്ററുകളിൽ റിലീസായത്. ഓഫ് ബീറ്റ് ചിത്രമായതിനാൽ അദൃശ്യ ജാലകങ്ങൾ എന്ന സിനിമയ്ക്ക് ബോക്സ്ഓഫീസിൽ കൂടുതൽ ചലനം സൃഷ്ടിക്കാനായില്ല. ഡോ ബിജു ഒരുക്കിയ ചിത്രത്തിൽ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. നിമിഷ സജയൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിൽ ഇന്ദ്രൻസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ALSO READ : Japan OTT : ജപ്പാൻ തീയറ്ററിൽ ചൈനയായി! ഇനി ഒടിടിയിൽ

ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിന് ശേഷം ടൊവിനോയും നിമിഷ സജയനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. എല്ലാനാര്‍ ഫിലിംസിന്റെ ബാനറില്‍ രാധിക ലാവുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും തെലുങ്ക് സിനിമ നിർമാതാക്കളുമായ മൈത്രി മൂവി മേക്കേഴ്‌സും സിനിമയുടെ നിര്‍മ്മാണ പങ്കാളികളാണ്. യദു രാധാകൃഷ്ണനാണ് ഛായാഗ്രാഹണം. എഡിറ്റര്‍ ഡേവിസ് മാന്വല്‍.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News