ജീവിതത്തിലെ തടസ്സങ്ങളെ തട്ടിമാറ്റി മുന്നേറി; ബോൾഡ് & ബ്യൂട്ടിഫുൾ : യമുന റാണി

45 വയസ്സാണ് അത് തുറന്ന് പറയുന്നതിൽ ഒരു മടിയും ഇല്ലെന്നും ചിലർ കിളവിയാണെന്ന് പറഞ്ഞ് കളിയാക്കാറുണ്ടെന്നും അതിനെ ശ്രദ്ധിക്കാറില്ലെന്നും യമുന

Written by - Akshaya PM | Last Updated : Dec 25, 2022, 02:47 PM IST
  • കല്യാണത്തിന് പ്രായം ഒരു തടസ്സമാണ് എന്ന് എനിക്ക് തോന്നുന്നില്ല : യമുന
  • ജീവിതത്തിൽ സന്തോഷവും വിഷമവും ഒരുപോലെ അനുഭവിച്ചു
  • സ്ഥലത്തിന്റെ ഉടമസ്ഥന്‍ ആയിരുന്നു പിന്നീട് ഭര്‍ത്താവായി വന്ന ദേവന്‍
ജീവിതത്തിലെ തടസ്സങ്ങളെ തട്ടിമാറ്റി മുന്നേറി;  ബോൾഡ് & ബ്യൂട്ടിഫുൾ : യമുന റാണി

പ്രേക്ഷകർക്ക് ഇടയിൽ പ്രിയങ്കരിയാണ് നടി യമുന റാണി.  ടെലിവിഷൻ സീരിയലിലൂടെയാണ് യമുന കൂടുതൽ പ്രേക്ഷകർക്കിടയിൽ ജനപ്രിയയായത്. മീശമാധവൻ ഉൾപ്പെടെയുള്ള നിരവധി സിനിമകളിൽ  അഭിനയിച്ചെങ്കിലും  സീരിയലുകളിലൂടെയാണ് യമുനയെ കൂടുതൽ കണ്ടത്. 

 യമുനയുടെ രണ്ടാം വിവാഹം വലിയ വാര്‍ത്തയായിരുന്നു. മക്കളും കൂട്ടുകാരും തന്നെയാണ്  വിവാഹം കഴിക്കാൻ നിർബന്ധിച്ചത്. അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന ദേവനാണ് യമുനയുടെ ഭര്‍ത്താവ്. മക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് രണ്ടാം വിവാഹത്തിനു തയ്യാറായതെന്ന് യമുന പറഞ്ഞു. തനിക്കിപ്പോൾ 45 വയസ്സാണ് അത് തുറന്ന് പറയുന്നതിൽ ഒരു മടിയും ഇല്ലെന്നും ചിലർ കിളവിയാണെന്ന് പറഞ്ഞ് കളിയാക്കാറുണ്ടെന്നും അതിനെ ശ്രദ്ധിക്കാറില്ലെന്നും യമുന പറയുന്നു.

file

കല്യാണത്തിന് പ്രായം ഒരു തടസ്സമാണ് എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ ആ സമയത്ത് പ്രണയിച്ച് നേരം കളയാന്‍ എനിക്ക് പറ്റില്ലായിരുന്നു. അതുകൊണ്ട് ഒരു റിലേഷന്‍ഷിപ്പില്‍ ആവുകയാണ് എങ്കില്‍ അത് വിവാഹത്തിന് വേണ്ടിയായിരിയ്ക്കും എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. രണ്ടാമത്തെ വിവാഹം എന്റെ തീരുമാനമാണ്.  എന്റെ ജീവിതത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ്.

എന്നാൽ രണ്ടാമത്തെ വിവാഹം താൻ വളരെ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും യമുന റാണി അന്ന് പറഞ്ഞു. രണ്ട് പെൺമക്കളായതിനാൽ രണ്ടാം വിവാഹം ശരിയായില്ലെങ്കിൽ മക്കളെയും ബാധിക്കും. അതിനാൽ നന്നായി അടുത്തറിഞ്ഞ ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്. എന്റെ കൈയ്യില്‍ പണം ഉണ്ടായിരുന്നപ്പോള്‍ എല്ലാവരും ഉണ്ടായിരുന്നു അതായത് എന്റെ കുടുംബത്തിന്റെ നട്ടെല്ല് തന്നെയായിരുന്നു ഞാൻ . എന്നാല്‍ എന്റെ കൈയ്യിലെ പണം എല്ലാം തീര്‍ന്ന് കഴിഞ്ഞപ്പോള്‍ എല്ലാം എനിക്ക് നഷ്ടമായി. അച്ഛന് ഒരുപാട് കടം ഉണ്ടായിരുന്നു. അതെല്ലാം പിന്നീട് ഞങ്ങൾ വീട്ടി. അച്ഛന്റെ സപ്പോർട്ട് തന്നെയാണ് എന്റെ ജീവിതം. അത് ഇന്നും എന്നും എനിക്ക് അനുഭവപ്പെടാറുണ്ട്. 

file

 ജീവിതത്തിൽ സന്തോഷവും വിഷമവും ഒരുപോലെ അനുഭവിച്ചു. ഇനി ഒന്നും തന്നെ അനുഭവിക്കാതെയില്ല. അതാണ് എന്റെ ജീവിതം തന്ന പാഠം. അതായത് രണ്ടാമത്തെ ആയാലും വിവാഹം ചെയ്യുമ്പോള്‍ നന്നായി ആലോചിക്കണം. ദേവേട്ടനെ കുറിച്ച് ഞാന്‍ നന്നാക്കി മനസ്സിലാക്കിയ ശേഷമാണ് വിവാഹം ചെയ്തത്. ദേവേട്ടന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും മോശമായി എനിക്ക് അനുഭവം ഉണ്ടായാല്‍ ഞാന്‍ മാത്രമല്ല, എന്റെ മക്കളും അത് അനുഭവിയ്ക്കണം. അതുകൊണ്ട് തന്നെ വളരെ ആലോചിച്ച് എടുത്ത തീരുമാനമാണ് രണ്ടാം വിവാഹം.

എന്റെ സുഹൃത്ത് വഴിയാണ് വീട് വെക്കാന്‍ വേണ്ടി സ്ഥലം വാങ്ങിയത്. ആ സ്ഥലത്തിന്റെ ഉടമസ്ഥന്‍ ആയിരുന്നു പിന്നീട് ഭര്‍ത്താവായി വന്ന ദേവന്‍. ഇപ്പോഴും ആ പൈസ ഞാന്‍ അടച്ച് കൊണ്ടിരിക്കുകയാണ്. അന്ന് ഇദ്ദേഹത്തെ കെട്ടുമെന്ന് അറിയുമായിരുന്നെങ്കില്‍ ആ സ്ഥലം വാങ്ങിക്കില്ലായിരുന്നുവെന്ന് യമുന പറയുന്നു. ദേവേട്ടൻ എന്നെ നന്നായി മനസ്സിലാക്കി. അന്ന് ഒരിക്കലും വിചാരിച്ചില്ല കല്ല്യാണം കഴിക്കുമെന്ന്. സ്ഥലത്തിന്റെ രജിസ്റ്ററേഷനുമായി ബന്ധപ്പെട്ട് വീട്ടിൽ വന്നപ്പോൾ അപ്പവും മുട്ടക്കറിയും ഉണ്ടാക്കിക്കൊടുത്തു. അത് പിന്നീട് അങ്ങ് ഹിറ്റായി മാറി എന്നുവേണം പറയാൻ. 

file

വിവാഹം വളരെ രഹസ്യമാക്കി നടത്താനാണ് തീരുമാനിച്ചത്. ലൊക്കേഷനില്‍ പോലും മക്കളെയും കൊണ്ട് പ്രാര്‍ത്ഥിക്കാന്‍ മൂകാംബികയിലേക്ക് പോവുകയാണ്, രണ്ട് ദിവസത്തെ അവധി വേണമെന്നാണ് പറഞ്ഞത്. അങ്ങനൊരു ബ്രേക്ക് എടുത്താണ് താന്‍ പോയത്. ഒരു ചടങ്ങ് നടത്തി സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാമെന്ന് മാത്രമേ കരുതിയുള്ളു. അതും വിവാഹത്തിന് ദേവന്റെ സഹോദരിമാരും തന്റെ രണ്ട് സുഹൃത്തുക്കളും രണ്ട് മക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്ന് യമുന പറയുന്നു. കല്യാണം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിലാണ് ഇന്‍ഡസ്ട്രിയില്‍ ഉളളവർ അറിഞ്ഞത്.  

സീരിയലില്‍ അഭിനയിക്കുന്നുണ്ടെങ്കിലും വലിയൊരു ഗ്യാപ്പ് വന്നിരുന്നു. സിനിമയിലേക്ക് തിരിച്ച് വരണമെന്ന് തന്നെയാണ്  ആഗ്രഹം. ഇപ്പോൾ മലയാളത്തിൽ നിന്നും തമിഴിൽ നിന്നും ഹിന്ദിയിൽ നിന്നും ഓഫറുകൾ വരുന്നുണ്ട്. 2003 ല്‍ ഞാന്‍ തന്നെയാണ് സിനിമയില്‍ നിന്നും മാറി നിന്നത്. നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. കവർസ്റ്റേറി, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും പോലുളള സിനിമ   ഇതൊന്നും മറക്കാൻ കഴിയില്ല. പതിനെട്ട് വയസില്‍ താന്‍ അമ്മ വേഷത്തിലൊക്കെ അഭിനയിച്ചിട്ടുള്ള കാര്യവും നടി സംസാരത്തിനിടയില്‍ പറഞ്ഞു. അതും ലാലേട്ടന്റെയും ദിലീപിന്റെയും അമ്മയായി അഭിനയിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News