എനിക്ക് എന്റെ നിയമവും എത്തിക്സും; ഇന്റർവ്യൂകളിലെ അനാവശ്യ ചോദ്യങ്ങൾക്ക് മറുപടിയില്ലെന്ന് വിൻസി അലോഷ്യസ്

എന്ത് നഷ്ടപ്പെട്ടാലും ഒരു കുഴപ്പവുമില്ല ഞാൻ എന്റെ എത്തിക്സിൽ ഉറച്ചുനിൽക്കും

Written by - Zee Malayalam News Desk | Last Updated : Nov 15, 2022, 01:42 PM IST
  • ഗ്രാഫ് പരിശോധിക്കുമ്പോൾ ഹാപ്പിയാണ്
  • വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിച്ചത് ഉപകാരപ്പെട്ടു
  • എനിക്ക് വ്യക്തിപരമായി എന്റേതായ നിയമങ്ങളും പൊളിറ്റിക്സും ഉണ്ട്
എനിക്ക് എന്റെ നിയമവും എത്തിക്സും;  ഇന്റർവ്യൂകളിലെ അനാവശ്യ ചോദ്യങ്ങൾക്ക് മറുപടിയില്ലെന്ന്  വിൻസി അലോഷ്യസ്

തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രം 1744 വൈറ്റ് ഓൾട്ടോ തിയറ്ററുകളിലേക്കെത്തുകയാണ്. കാഞ്ഞങ്ങാട് പശ്ചാത്തലത്തിലുള്ള വളരെ വ്യത്യസ്തമായ ഒരു കഥയാണ് സിനിമ പറയുന്നത്. കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.ചിത്രത്തിന്റെ വിശേഷങ്ങളുമായി വിൻസി സോണി അലോഷ്യസ് സീ മലയാളം ന്യൂസിനൊപ്പം ചേർന്നു.

മനോഹരമായ പശ്ചാത്തലത്തിലാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. ഈ സിനിമ കാണുന്നവർക്ക് നല്ല അനുഭവം ആയിരിക്കും. കാഞ്ഞങ്ങാടാണ് സിനിമ ഷൂട്ട്‌ ചെയ്തിരിക്കുന്നത് പക്ഷെ സിനിമയിൽ എവിടെയും ആ കാര്യം പറയുന്നില്ല. കാഞ്ഞങ്ങാട് ശൈലിയിൽ ഉള്ള സംഭാഷണങ്ങളുമല്ല സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതെന്നും വിൻസി പറഞ്ഞു. 'നായിക നായകന്' ശേഷം ആദ്യമൊക്കെ ചെറിയ വേഷങ്ങളാണ് തേടി എത്തിയിരുന്നതെന്നും ഇപ്പോൾ പ്രാധാന്യം ഉള്ള വേഷങ്ങൾ ലഭിക്കുന്നുണ്ടെന്നും വിൻസി.

ഗ്രാഫ്  പരിശോധിക്കുമ്പോൾ ഹാപ്പിയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിച്ചത് തനിക്ക് ഉപകാരപ്പെട്ടു. സോളമന്റെ തേനീച്ചയിൽ ഗ്ലൈന ചെയ്തത് പോലെ താൻ ചെയ്യില്ല. സോളമനെ പോലുള്ള പോലീസ്‌കാർ ഉണ്ടോ എന്ന് എനിക്ക് അറിയില്ല. സിനിമ കഴിഞ്ഞപ്പോൾ കുറെ പേർ വിളിച്ചുപറഞ്ഞു നിയമമല്ല നീതിയാണ് നടപ്പിലാക്കേണ്ടതെന്നുള്ള ആശയം നന്നായിരുന്നുവെന്ന്. ഗ്ലൈനയ്ക്ക് ശിക്ഷ കിട്ടണമെന്ന് ആഗ്രഹിച്ചവരും ഉണ്ടായിരുന്നു എന്നും വിൻസി പറഞ്ഞു. എനിക്ക് വ്യക്തിപരമായി എന്റേതായ നിയമങ്ങളും പൊളിറ്റിക്സും ഉണ്ട്.

അത് മറ്റ് ആരെയും ഉപദ്രവിക്കുന്ന പൊളിറ്റിക്സ് അല്ല. എന്റെ നീതി മറ്റൊരാളുടെ നീതി ആയിരിക്കണമെന്നില്ല. ഇന്റർവ്യൂകളിൽ ഉണ്ടാകുന്ന അനാവശ്യ ചോദ്യങ്ങളെക്കുറിച്ചും വിൻസി പ്രതികരിച്ചു. പണ്ടൊക്കെ അപ്പുറത്തു നിൽക്കുന്ന ആളുടെകളുടെ ചോദ്യങ്ങൾക്ക് അവരെ ഹാപ്പി ആക്കുന്ന ഉത്തരം കൊടുക്കുമായിരുന്നു. പിന്നീട് അതൊരു ശരിയായ കാര്യമല്ലെന്ന് എനിക്ക് തോന്നി. ഇലയ്ക്കും മുള്ളിനും കേടില്ലാതെ മറുപടി പറയാൻ എനിക്ക് അറിയില്ല. എന്ത് നഷ്ടപ്പെട്ടാലും ഒരു കുഴപ്പവുമില്ല ഞാൻ എന്റെ എത്തിക്സിൽ ഉറച്ചുനിൽക്കും എന്ന് എനിക്ക് പറയാൻ കഴിയില്ല. എന്റെ എത്തിക്സ് ഉള്ളിലുണ്ട് പക്ഷെ അത് ഞാൻ പുറത്ത് പറയില്ലെന്നും വിൻസി പറഞ്ഞു.

 കരിക്കിലെ അഭിനയ അനുഭവത്തെ കുറിച്ചും വിൻസി സംസാരിച്ചു. കരിക്കിന്റെ വിജയത്തിന്റെ പിന്നിൽ അവർക്ക് ഇടയിൽ ഉള്ള ആരോഗ്യപരമായ വലിയ ബന്ധമാണ്. സീനുകളെ കുറിച്ച് അവർ പരസ്പരം തർക്കിക്കും. നോക്കിനിൽക്കുന്ന നമുക്ക് ഇപ്പോൾ അടിയാകും എന്നൊക്കെ തോന്നും. പക്ഷെ അവസാനം അവർ അതിൽ നിന്ന് നല്ലതെടുക്കും. അവർക്കിടയിൽ ഈഗോ ഇല്ലെന്നും വിൻസി സോണി അലോഷ്യസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 
 

Trending News