കഴിഞ്ഞ 3 മാസത്തിനിടെ മലയാള സിനിമയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് നടി മിയ ജോർജ്ജിന്‍റെ വിവാഹം.
എറണാകുളം സ്വദേശിയും വ്യവസായിയുമായ അശ്വിന്‍ ഫിലിപ്പമായി മേയ് 30നായിരുന്നു മിയയുടെ വിവാഹനിശ്ചയം നടക്കുന്നത്. അന്ന് മുതല്‍ ഓരോ വിശേഷങ്ങളുമായി ഇരുവരം സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ നടി മിയ ജോര്‍ജ് വിവാഹിതയായിരിക്കുകയാണ്.
എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കോവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരുന്നു വിവാഹം നടന്നത്.
മിയയുടെ അമ്മ മിനിയാണ് മാട്രിമോണിയൽ സൈറ്റിലൂടെ ആശ്വിനെ കണ്ടെത്തിയത്
പാലാ തുരുത്തിപ്പള്ളിൽ ജോർജിന്‍റെയും മിനിയുടെയും മകളായ മിയ ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. സിനിമയിൽ ചെറു കഥാപാത്രങ്ങളിലൂടെ തന്‍റെ കരിയർ ആരംഭിച്ച മിയ പിന്നീട് സച്ചിയുടെ രചനയിൽ ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാൽപതോളം സിനിമകളിൽ മിയ ഇതിനകം അഭിനയിച്ചിട്ടുണ്ട്.
Also read: ഇതാണ് മിയയുടെ അശ്വിന്‍, വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത്....
വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് മിയ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയത്. മിയയ്ക്കും അശ്വിനും ആശംസകള്‍ നേര്‍ന്ന് ആരാധകരും സിനിമാ ലോകവും ഒന്നടങ്കം എത്തിയിരിയ്ക്കുകയാണ്....