ഇതാണ് മിയയുടെ അശ്വിന്‍, വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത്....

മലയാള ചലച്ചിത്ര താരം മിയ ജോര്‍ജ്ജിന്‍റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

Last Updated : Jun 2, 2020, 04:42 PM IST
  • വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണിതെന്നും കൊറോണ വൈറസ് പശ്ചാത്തലത്തില്‍ വിവാഹം ഉടന്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
  • ഡോക്ടര്‍ ലവ്, ഈയടുത്ത കാലത്ത്, നവാഗതര്‍ക്ക് സ്വാഗതം, തിരുവമ്പാടി തമ്പാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ താരം ചെയ്തു.
ഇതാണ് മിയയുടെ അശ്വിന്‍, വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത്....

മലയാള ചലച്ചിത്ര താരം മിയ ജോര്‍ജ്ജിന്‍റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ അശ്വിനാണ് മിയ (Miya)യുടെ വരന്‍. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍, ചിത്രങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. 

മിയയും അശ്വിനും ഒരുമിച്ചുള്ള ചിത്രവും കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രവുമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി മിയ

വെള്ള ചുരിദാറിനൊപ്പം സിംഗിള്‍ പീസ്‌ നെക്ലേസ് അണിഞ്ഞാണ് മിയാ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണിതെന്നും കൊറോണ വൈറസ് പശ്ചാത്തലത്തില്‍ വിവാഹം ഉടന്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 

'അല്‍ഫോന്‍സാമ്മ' എന്ന ടെലിവിഷന്‍ സീരിയയിലൂടെ അഭിനയരംഗത്ത് ചുവടുവച്ച മിയ തമിഴിലും മലയാളത്തിലുമായി നിരവധി ചലച്ചിത്രങ്ങളില്‍ നായികയായി. ഡോക്ടര്‍ ലവ്, ഈയടുത്ത കാലത്ത്, നവാഗതര്‍ക്ക് സ്വാഗതം, തിരുവമ്പാടി തമ്പാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ താരം ചെയ്തു. 

നടി മിയ വിവാഹിതയാകുന്നു, വരൻ കോട്ടയം സ്വദേശി ആശ്വിൻ ഫിലിപ്പ്

 

ചേട്ടായീസ് എന്ന സിനിമയിലൂടെയാണ് നായികാപദവിയിലെത്തുന്നത്. തുടര്‍ന്ന്, റെഡ് വൈന്‍, മെമ്മറീസ്,  വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രമായി തിളങ്ങി. അമര കാവ്യം, വെട്രിവേല്‍, ഒരു നാള്‍ കൂത്ത്, റ൦, യെമന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

Trending News