Kochi : നടൻ ശ്രീനിവാസനറെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ. വെന്റിലേറ്റർ സഹായം നീക്കിയതായും, കുടുംബാംഗങ്ങളോട് സംസാരിച്ച് തുടങ്ങിയെന്നും അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി പുറത്തിക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം അതിവേഗം സുഖം പ്രാപിച്ച് വരികെയാണെന്നും മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. അനില്‍ എസ് ആര്‍ പൂർത്തിയാക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ഹൃദയം സംബന്ധമായ അസുഖത്തെ തുടർന്നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മാർച്ച് 30നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ത്രിപ്പിൾ വെസ്സൽ ഡിസീസ് എന്ന അസുഖം ഉണ്ടെന്നു സ്ഥിരീകരിച്ചു. ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടുന്നതാണ് ത്രിപ്പിൾ വെസ്സൽ ഡിസീസ്.
ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് മാർച്ച് 31 നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. തുടർന്ന് വെന്റിലേറ്റർ സഹായം ഘടിപ്പിച്ചു. അണുബാധ വിട്ടുമാറാത്തതിനാൽ ഏഴ് ദിവസമാണ് അദ്ദേഹം വെന്റിലേറ്ററിൽ തുടർന്നത്. എന്നാൽ അതിന് ശേഷം അദ്ദേഹത്തിൻറെ വെന്റിലേറ്റർ സൗകര്യം നീക്കിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്.
ഇതിന് മുമ്പും നിരവധി തവണ ശ്രീനിവാസനെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സിനിമ ഷൂട്ടിങ്ങിനിടയിലും അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്രീനിവാസൻ വെന്റിലേറ്റർ സംവിധാനത്തിൽ തുടരുന്നതിനിടയിൽ അദ്ദേഹം മരിച്ചു എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.
ഏപ്രിൽ 7 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം അദ്ദേഹം മരിച്ചു എന്ന തരത്തിലായിരുന്നു വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നത്. ഇതിനെതിരെ സിനിമ രംഗത്ത് നിന്നും മറ്റ് മേഖലകളിൽ നിന്നും നിരവധി പെർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതറിഞ്ഞ ശ്രീനിവാസൻ ചിരിച്ച് കൊണ്ടാണ് പ്രതികരിച്ചതെന്ന് ചലച്ചിത്ര നിര്‍മ്മാതായ മനോജ് രാംസിംഗ് ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ഇത്തരം വാർത്തകൾ പരത്തുന്നവർ മനോരോഗികൾ ആണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.