Kochi : നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്റർ സംവിധാനത്തിൽ നിന്ന് മാറ്റിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഹൃദയം സംബന്ധമായ അസുഖത്തെ തുടർന്നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മാർച്ച് 30നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ത്രിപ്പിൾ വെസ്സൽ ഡിസീസ് എന്ന അസുഖം ഉണ്ടെന്നു സ്ഥിരീകരിച്ചു. ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടുന്നതാണ് ത്രിപ്പിൾ വെസ്സൽ ഡിസീസ്.
ALSO READ: Actor Sreenivasan : നടൻ ശ്രീനിവാസൻ വെന്റിലേറ്ററിൽ; മാർച്ച് 31ന് ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു
ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് മാർച്ച് 31 നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. തുടർന്ന് വെന്റിലേറ്റർ സഹായം ഘടിപ്പിച്ചു. അണുബാധ വിട്ടുമാറാത്തതിനാൽ ഏഴാം ദിവസമാണ് അദ്ദേഹം വെന്റിലേറ്ററിൽ തുടർന്നത്. ഇതിന് മുമ്പും ശ്രീനിവാസനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.