Shane Nigam Ban: പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണം; ഷെയ്ൻ നി​ഗത്തിന്റെ വിലക്കിലേക്ക് നയിച്ച കത്ത്

സിനിമയുടെ എഡിറ്റിങ് അത് തന്നെയും അമ്മയെയും കാണിക്കണം എന്നായിരുന്നു ഷെയ്ൻ നിഗം നിർമ്മാതാവ് സോഫിയ പോളിന് അയച്ച കത്തിൽ ആവശ്യപ്പെട്ട മറ്റൊരു കാര്യം.

Written by - Zee Malayalam News Desk | Last Updated : Apr 27, 2023, 11:56 AM IST
  • തന്നെയും അമ്മയെയും എഡിറ്റിങ് കാണിക്കണം, സിനിമാ പോസ്റ്ററിൽ പ്രമോഷനിൽ തനിക്ക് പ്രാമുഖ്യം വേണം തുടങ്ങിയവയാണ് കത്തിലെ പ്രധാന ആവശ്യം.
  • ഷെയ്ൻ സിനിമാ പ്രവർത്തനങ്ങളെ തടസപ്പടുത്തുന്നുവെന്ന് കാണിച്ച് നിർമ്മാതാവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകിയിരുന്നു.
Shane Nigam Ban: പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണം; ഷെയ്ൻ നി​ഗത്തിന്റെ വിലക്കിലേക്ക് നയിച്ച കത്ത്

നടൻ ഷെയ്ൻ നിഗമിന്റെ വിലക്കിന് ഇടയാക്കിയ കത്ത് പുറത്ത്. നിർമ്മാതാവായ സോഫിയ പോളിന് ഷെയ്ൻ അയച്ച കത്താണ് പുറത്ത് വന്നത്. തന്നെയും അമ്മയെയും എഡിറ്റിങ് കാണിക്കണം, സിനിമാ പോസ്റ്ററിൽ പ്രമോഷനിൽ തനിക്ക് പ്രാമുഖ്യം വേണം തുടങ്ങിയവയാണ് കത്തിലെ പ്രധാന ആവശ്യം. ഷെയ്ൻ സിനിമാ പ്രവർത്തനങ്ങളെ തടസപ്പടുത്തുന്നുവെന്ന് കാണിച്ച് നിർമ്മാതാവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകിയിരുന്നു.

സിനിമ പിന്നണി പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക, താരസംഘടനായ അമ്മ, നിർമാതാക്കളുടെ സംഘടന ചേർന്നെടുത്ത തീരുമാനത്തിലാണ് ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നി​ഗത്തിനും വിലക്കേർപ്പെടുത്തിയത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ അറിയിച്ചിട്ടുണ്ട്. ഇരു നടന്മാരും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നാണ് സംഘടന ഭാരവാഹികൾ അറിയിച്ചത്.

Also Read: Dasara Ott Update: നാനിയുടെ ദസറ ഒടിടിയിലെത്തി; സട്രീമിങ് എവിടെ?

 

ലൊക്കേഷനിൽ താമസിച്ചെത്തുക, സംവിധായകരെയോ നിർമാതാവിനെയോ മറ്റ് മുതിർന്ന നടന്മാരെയും ബഹുമാനിക്കത്ത സ്ഥിതി, ലഹരി ഉത്പനങ്ങളുടെ ഉപയോഗം തുടങ്ങിയ കാരണങ്ങളാണ് സംഘടനകൾ നടന്മാർക്കെതിരെ മുന്നോട്ട് വെച്ച കുറ്റങ്ങൾ.

ആർഡിഎക്സ് സിനിമയുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഷെയ്ൻ നിഗത്തിനെതിരെ സംഘടനകൾ തീരുമാനമെടുത്തിരിക്കുന്നത്. ശ്രീനാഥ് ഭാസി വിവിധ ചിത്രങ്ങളിൽ കരാറിൽ ഏർപ്പെട്ടെങ്കിലും അവയൊന്നും പൂർത്തിയാക്കാതെ നിർമാതാക്കളെയും അണിയറ പ്രവർത്തകരും പ്രതിസന്ധിയിലാക്കുകയായണെന്ന് സംഘടന ഭാരവാഹികൾ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News