Actor Guinnes Pakru : "സീറ്റ് ബെൽറ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു" അപകടത്തിൽ താൻ സുരക്ഷതിനാണെന്ന് നടൻ ഗിന്നസ് പക്രു

Actor Guinness Pakru Accident അമിതവേഗതയില്‍ എത്തിയ ലോറി പക്രു സഞ്ചരിച്ച കാറില്‍ വന്ന് ഇടിക്കുകയായിരുന്നു. തിരുവല്ല ബൈപാസ് ആരംഭിക്കുന്ന മഴുവങ്ങാട് ജങ്ഷന് സമീപമാണ് സംഭവം നടക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 11, 2022, 10:28 PM IST
  • മനോധൈര്യം കൈവിടാതെ തന്റെ കാറോടിച്ച ഡ്രൈവർക്കും സഹായമെത്തിച്ച് നൽകിയ എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് നടൻ താൻ സുരക്ഷിതനാണെന്ന് അറിയിച്ചിരിക്കുന്നത്.
  • കൂടാതെ ഇതിൽ പ്രധാനമായും താൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നത് കൊണ്ടാണ് പരിക്കുകൾ ഒന്ന് ഏൽക്കാതെ രക്ഷപ്പെട്ടതെന്ന് പക്രു തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു
Actor Guinnes Pakru : "സീറ്റ് ബെൽറ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു" അപകടത്തിൽ താൻ സുരക്ഷതിനാണെന്ന് നടൻ ഗിന്നസ് പക്രു

കൊച്ചി : പത്തനംതിട്ട തിരുവല്ലയിൽ വെച്ചുണ്ടായ അപകടത്തിൽ തനിക്ക് പരിക്ക് ഒന്നും സംഭവിച്ചിട്ടില്ല സുരക്ഷിതനാണ് നടൻ ഗിന്നസ് പക്രു. മനോധൈര്യം കൈവിടാതെ തന്റെ കാറോടിച്ച ഡ്രൈവർക്കും സഹായമെത്തിച്ച് നൽകിയ എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് നടൻ താൻ സുരക്ഷിതനാണെന്ന് അറിയിച്ചിരിക്കുന്നത്. 

"എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.... ഞാൻ സുഖമായിരിക്കുന്നു... മനോധൈര്യം കൈവിടാതെ എന്റെ കാർ ഓടിച്ച ശിവനും, അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും
SI ഹുമയൂൺ സർ നും, സുഹൃത്തായ
മാത്യു നൈനാനും, വീട്ടിലെത്തിച്ച twins ഇവന്റ്സ് ഉടമ ടിജുവിനും നന്ദി" എന്ന് അറിയിച്ചുകൊണ്ടാണ് നടൻ തനിക്ക് പരിക്കുകൾ ഒന്നിമില്ല എന്ന് അറിയിച്ചിരിക്കുന്നത്. 

കൂടാതെ ഇതിൽ പ്രധാനമായും താൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നത് കൊണ്ടാണ് പരിക്കുകൾ ഒന്ന് ഏൽക്കാതെ രക്ഷപ്പെട്ടതെന്ന് പക്രു തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു. "സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു...." എന്ന് പറഞ്ഞുകൊണ്ടാണ് താരം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

അമിതവേഗതയില്‍ എത്തിയ ലോറി പക്രു സഞ്ചരിച്ച കാറില്‍ വന്ന് ഇടിക്കുകയായിരുന്നു. തിരുവല്ല ബൈപാസ് ആരംഭിക്കുന്ന മഴുവങ്ങാട് ജങ്ഷന് സമീപമാണ് സംഭവം നടക്കുന്നത്. 

ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സുഹൃത്തുക്കളെ .....
ഇന്ന് രാവിലെ .. തിരുവല്ലയിൽ വച്ച്  ഞാൻ ഒരു കാറപകടത്തിൽ പെട്ടു .പരിക്കുകൾ ഒന്നും തന്നെയില്ല. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.... ഞാൻ സുഖമായിരിക്കുന്നു... മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും,അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും
SI ഹുമയൂൺ സർ നും, സുഹൃത്തായ
മാത്യു നൈനാനും , വീട്ടിലെത്തിച്ച twins ഇവൻൻ്റ്സ് ഉടമ ടിജു വി നും , നന്ദി
പ്രാർത്ഥിച്ചവർക്കും ,എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദി.,,,
എൻ്റെ യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നു
NB: സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു....
Thank God

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News