Unni Mukundan : "എനിക്ക് പ്രതിഫലം വേണ്ട പാവപ്പെട്ടവർക്ക് എങ്കിലും കൊടുക്കൂ"; ഉണ്ണി മുകുന്ദനെതിരെ ആഞ്ഞടിച്ച് നടൻ ബാല

Bala - Unni Mukundan Controversy : ഉണ്ണി മുകുന്ദൻ പ്രതിഫലം കൊടുക്കാതെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും പറ്റിച്ചു. ആളുകളെ പറ്റിച്ച് കൊണ്ടുള്ള സിനിമ ഇനി മലയാളത്തിൽ വേണ്ടെന്ന് നടൻ ബാല 

Written by - Zee Malayalam News Desk | Last Updated : Dec 8, 2022, 05:47 PM IST
  • തനിക്ക് പ്രതിഫലം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല ബാക്കി പിന്നിൽ പ്രവർത്തിച്ച ആളുകൾക്ക് എങ്കിലും പണം നല്കണമെന്നാണ് ബാല ആവശ്യപ്പെട്ടിരിക്കുന്നത്.
  • ചിത്രത്തിൽ അഭിനയിച്ച സ്ത്രീകൾക്ക് മാത്രം പണം നൽകിയതായി ബാല
  • സംവിധായകൻ അടക്കമുള്ളവർക്ക് പണം നൽകിയിട്ടില്ലെന്നും, എല്ലാവര്ക്കും ആവശ്യങ്ങൾ ഉണ്ടെന്നുമാണ് ബാല പറയുന്നത്.
  • പരാതി കൊടുക്കുന്നില്ലെന്നും ഉണ്ണി മുകുന്ദൻ നന്നാവണമെന്ന് മാത്രമാണ് ആഗ്രഹമെന്നും ബാല പറഞ്ഞു.
Unni Mukundan : "എനിക്ക് പ്രതിഫലം വേണ്ട പാവപ്പെട്ടവർക്ക് എങ്കിലും കൊടുക്കൂ";  ഉണ്ണി മുകുന്ദനെതിരെ ആഞ്ഞടിച്ച് നടൻ ബാല

ഉണ്ണി മുകുന്ദൻ നിർമ്മിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിനും അതിന് പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ച് നടൻ ബാല രംഗത്തെത്തി.  തനിക്ക് പ്രതിഫലം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല ബാക്കി പിന്നിൽ പ്രവർത്തിച്ച ആളുകൾക്ക് എങ്കിലും പണം നല്കണമെന്നാണ് ബാല ആവശ്യപ്പെട്ടിരിക്കുന്നത്. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ബാല ഉണ്ണി മുകുന്ദന് എതിരെ ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ അഭിനയിച്ച സ്ത്രീകൾക്ക് മാത്രം പണം നൽകിയതായി ബാല ഫില്മിബീറ്റിനോടും പറഞ്ഞിരുന്നു.

സംവിധായകൻ അടക്കമുള്ളവർക്ക് പണം നൽകിയിട്ടില്ലെന്നും, എല്ലാവര്ക്കും ആവശ്യങ്ങൾ ഉണ്ടെന്നുമാണ് ബാല പറയുന്നത്. പരാതി കൊടുക്കുന്നില്ലെന്നും ഉണ്ണി മുകുന്ദൻ നന്നാവണമെന്ന് മാത്രമാണ് ആഗ്രഹമെന്നും ശിക്ഷ കൊടുക്കാൻ  ഞാൻ ആരുമല്ലെന്നും ബാല പറഞ്ഞു. ഞാൻ ആദ്യമായി കാണുന്ന സിനിമ താരം അല്ല ഉണ്ണി മുകുന്ദൻ എന്നും ബാല പറഞ്ഞു. ഇങ്ങനെ ആളുകളെ പറ്റിച്ച് കൊണ്ടുള്ള സിനിമ ഇനി മലയാളത്തിൽ വേണ്ടെന്നും, മനുഷ്യൻ മനുഷ്യനായി ഇരിക്കണമെന്നും ബാല പറഞ്ഞു.

ALSO READ: Indrans Interview: "കൊടക്കമ്പി എന്ന വിളിയും തമാശകളുമാണ് എന്റെ മനസിന് മസിൽ നൽകിയത്"; മനസ് തുറന്ന് ഇന്ദ്രൻസ്

 ഉണ്ണി മുകുന്ദൻ തന്നെ കേന്ദ കഥാപാത്രമായി എത്തിയ ചിത്രം നവംബർ 25 നാണ് തീയേറ്ററുകളിൽ എത്തിയത്. തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടാനും ചിത്രത്തിന് കഴിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് നടൻ ബാല ഈ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഒരു ഗൾഫ്ക്കാരൻ നാട്ടിലേക്ക് വരുന്നതും  പിന്നെ അവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്‍നങ്ങളും അവന്റെ പ്രണയവും ഒക്കെയാണ് ചിത്രത്തിൻറെ പ്രമേയം. നവാ​ഗതനായ അനൂപ് പന്തളമാണ് സിനിമ സംവിധാനം ചെയ്തത്. സംവിധായകനും പ്രതിഫലം നൽകിയിട്ടില്ലെന്ന് ആരോപണം ഉണ്ട്.

 ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭം ആയിരുന്നു ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രമെത്തിയത്. മേപ്പടിയാൻ എന്ന ചിത്രം ഇതിന് മുമ്പ് ഉണ്ണി മുകുന്ദൻ നിർമ്മിച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News