ഷഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ തമാശയിലൂടെ കഥ പറഞ്ഞ് നല്ല പ്രകടനങ്ങളോടെ പ്രേക്ഷകനെ മടുപ്പിക്കാതെ ചിത്രം ഇടവേളയിൽ അവസാനിപ്പിക്കുന്നുണ്ട്. മൂന്നര വർഷങ്ങൾക്ക് ശേഷം ഷാർജയിൽ നിന്ന് നാട്ടിലേക്ക് തന്റെ വിവാഹത്തിനായി എത്തുന്ന ഷഫീക്കിന്റെ കഥയാണ് ആദ്യ പകുതി പറയുന്നത്. ഒരു പ്രവാസി മലയാളിയുടെ എല്ലാ തരത്തിലുള്ള ചേരുവകളും ചേർത്ത് തന്നെ ഉണ്ണി മുകുന്ദൻ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഷഫീക്കിന്റെ ജീവിതത്തിൽ ആദ്യ പകുതിയിലെ പ്രധാന പ്രശ്നം മൂലക്കുരുവാണ്. ഒരു ചെറുപ്പക്കാരന് മൂലക്കുരു ബാധിക്കപ്പെട്ടാൽ എന്തൊക്കെ സംഭവിക്കാം എന്ന് രസകരമായി പറയുന്നുണ്ട്. പ്രകടനങ്ങളിൽ ഉണ്ണി മുകുന്ദൻ, ദിവ്യ പിള്ള, സ്മിനു സിജോ തുടങ്ങിയവർ അവർ അവരുടെ പ്രകടനങ്ങൾ മികച്ചതാക്കിയപ്പോൾ ബാല തന്റെ ജീവിതത്തിലെ തന്നെ പല സന്ദർഭങ്ങളും സെൽഫ് ട്രോളുകളായി അവതരിപ്പിച്ച് പൊട്ടിച്ചിരിപ്പിച്ചും കയ്യടിയും വാങ്ങിച്ചിട്ടുണ്ട്. ഇടവേളയിൽ വലിയൊരു പ്രശ്‌നത്തിൽ കുരുങ്ങുകയാണ് ഷെഫീക്ക്. പ്രശ്നം എന്തെന്ന് അറിയാനും ഈ പ്രശ്നം കാരണം ഷഫീക്കിന്റെ വിവാഹം മുടങ്ങിപോകുമോ? എന്തായിരിക്കും കാരണം? തുടങ്ങി ചില ചോദ്യങ്ങൾക്ക് മറുപടിക്കായി രണ്ടാം പകുതിക്ക് കാത്തിരിക്കാം. '
ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എൽദോ ഐസക് ഛായാഗ്രഹണം നിർവഹിക്കുന്നു. നൗഫൽ അബ്ദുള്ളയാണ് എഡിറ്റിങ്ങ് നിർവഹിക്കുന്നത്. ഒരു പ്രവാസിയായ യുവാവ് ആയി ആണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുന്നത്. 'പാറത്തോട്' എന്ന ചെറിയ ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...