Actor Bala Wedding Reception: ഇനി വിവാദം വേണ്ട. അങ്ങിനെ അതിനൊരു ഒൗപാചരികത വന്നു, ബാലയുടെ വിവാ​ഹ റിസപ്ഷൻ കഴിഞ്ഞു

പലതരം ഗോസിപ്പുകൾക്കൊടുവിലാണ് ബാല തന്റെ വിവാഹത്തെ കുറിച്ച് മനസ് തുറക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 5, 2021, 04:06 PM IST
  • പലതരം ഗോസിപ്പുകൾക്കൊടുവിലാണ് ബാല തന്റെ വിവാഹത്തെ കുറിച്ച് മനസ് തുറക്കുന്നത്
  • സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല രണ്ടാമാതായി വിവാഹം ചെയ്തിട്ടുളളത്
  • ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഒരു വീഡിയോയിലൂടെ ബാല വിവാഹിതനായി എന്ന വാർത്ത പുറത്ത് വിടുന്നത്
Actor Bala Wedding Reception: ഇനി വിവാദം വേണ്ട. അങ്ങിനെ അതിനൊരു ഒൗപാചരികത വന്നു, ബാലയുടെ വിവാ​ഹ റിസപ്ഷൻ കഴിഞ്ഞു

എല്ലാ സസ്പെൻസുകൾക്കും വിരാമമിട്ട്  നടൻ ബാല വീണ്ടും വിവാഹിതനായി. കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയായിരുന്നു ബാലയുടെ രണ്ടാം വിവാഹത്തെ സംബന്ധിച്ച് നടന്നത്. എന്നാൽ അതിനൊരു ഒഫീഷ്യൽ സ്ഥിരീകരണവുമായാണ് ബാല എത്തിയത്. തന്റെ വിവാഹ റിസപ്ഷൻ തിയ്യതി ഇന്നലെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ബാല തന്നെയാണ് അറിയിച്ചത്.

പലതരം ഗോസിപ്പുകൾക്കൊടുവിലാണ് ബാല തന്റെ വിവാഹത്തെ കുറിച്ച് മനസ് തുറക്കുന്നത്. സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല രണ്ടാമാതായി വിവാഹം ചെയ്തിട്ടുളളത്. ഇതുവരെ വാർത്തകളോട് പ്രതികരിക്കാതിരുന്ന നടൻ തന്റെ ഒഫീഷ്യൽ പോജിലൂടെയാണ് എല്ലാവരെയും റിസപ്ഷന് ക്ഷണിച്ചിരിക്കുന്നത്. ബാലയുടെ വാക്കുകൾ ഇങ്ങനെ - അതെ നാളെയാണ് ആ ദിവസം. ജീവിതത്തിൽ തനിച്ചായിരുന്നപ്പോൾ ഞാൻ കടന്ന് പോയ വിഷമതകളിൽ എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും എന്റെ നന്ദി. പ്രാർത്ഥനയും സ്നേഹവുമാണ് ജീവിതത്തിന് എല്ലാം.-

ALSO READ: Bala Wedding: ബാലയ്ക്ക് കൂട്ടായി ഇനി എലിസബത്ത്; വിവാ​ഹ റിസപ്ഷൻ ചിത്രങ്ങൾ വൈറൽ

 

ഐഡിയ സ്റ്റാർ സിങ്ങറിലൂടെ സുപരിചിതയായ ഗായിക അമൃത സുരേഷാണ് ആദ്യ ഭാര്യ. ഇരുവരുടേയും വിവാഹം  2010ലായിരുന്നു. എന്നാൽ 2019ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. ആ ബന്ധത്തിൽ അവന്തിക എന്ന് പേരുളള ഒരു മകളുണ്ട്. വിവാഹത്തെ കുറിച്ചുളള വാർത്തകൾ സാമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കവേയാണ് സുഹൃത്ത് കൂടിയായ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഒരു വീഡിയോയിലൂടെ ബാല വിവാഹിതനായി എന്ന വാർത്ത പുറത്ത് വിടുന്നത്. ഇരുവരുടേയും ഭാര്യമാരും ആ വീഡിയോയിൽ ഉണ്ടായിരുന്നു.

ALSO READ: Actor Bala and Wife: ബാലയുടെ വിവാഹം കഴിഞ്ഞു, വധു എലിസബത്ത്-ചിത്രങ്ങൾ

 

തൃശ്ശൂർ കുന്നംകുളം സ്വദേശിയാണ് ബാലയുടെ ഭാര്യ എലിസബത്ത്. കോവിഡ് മാനദണ്ഡ പ്രകാരം വളരെ ലളിതമായിരുന്നു ചടങ്ങുകൾ. നേരത്തെ ഇരുവരുടെയും വിവാഹം കഴിഞ്ഞിരുന്നെങ്കിലും  ഇന്നാണ് ഇത് ഒഫീഷ്യലായുള്ള ചടങ്ങാക്കിയത്. സിനിമാ മേഖലയെ പ്രതിനിധീകരിച്ച് ഇടവേള ബാബു വിവാഹത്തിന് എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News