"മിസ്റ്റർ വിനായകൻ ജനമനസ്സിൽ ഉമ്മൻചാണ്ടി സാർ നിങ്ങളെക്കാൾ ഒരുപാട് മുകളിലാണ്, പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി" നടൻ അനീഷ് ജി

Actor Vinayakan Video on Oommen Chandy : ഉമ്മൻ ചാണ്ടി ചത്തു അതിന് താൻ എന്ത് ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് നടൻ വിനായകൻ മുൻ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചത്  

Written by - Zee Malayalam News Desk | Last Updated : Jul 20, 2023, 05:38 PM IST
  • കഴിഞ്ഞ ദിവസം രാത്രിയിലാണ് വിനായകൻ ഉമ്മൻ ചാണ്ടിക്കെതിരെ വീഡിയോ പങ്കുവെച്ചത്
  • വിനായകനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്
  • വിനായകന്റെ പരാമർശം നിർഭാഗ്യമായി പോയിയെന്ന് നടൻ അനീഷ്
  • വിനായകനെതിരെ കേസിനൊരുങ്ങി യൂത്ത് കോൺഗ്രസ്
"മിസ്റ്റർ വിനായകൻ ജനമനസ്സിൽ ഉമ്മൻചാണ്ടി സാർ നിങ്ങളെക്കാൾ ഒരുപാട് മുകളിലാണ്, പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി" നടൻ അനീഷ് ജി

അന്തരിച്ച മുൻ മുഖ്യമന്ത്രി അധിക്ഷേപിച്ചുകൊണ്ട് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നടൻ വിനായകനെതിരെ രൂക്ഷ വിമർശനവുമായി നടൻ അനീഷ് ജി. ജനങ്ങളുടെ മനസ്സിൽ വിനായകൻ എന്ന നടനെക്കാളും ഉമ്മൻ ചാണ്ടി ഒരുപാട് മുകളിലാണ്. നല്ലൊരു അഭിനേതാവായ വിനായകൻ അങ്ങനെ ഒരു വീഡിയോ പങ്കുവെച്ചത് നിർഭാഗ്യമായി പോയി എന്നാണ് നടൻ അനീഷ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. 

നടൻ അനീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്

Mr.വിനായകൻ, ഞാനും നിങ്ങളും ഒരേ ഇൻഡസ്ട്രിയിൽ ഈ നിമിഷവും നില നിൽക്കുന്ന നടന്മാരാണ്. എന്നുവെച്ച് ഓഡിയൻസിന് മുന്നിൽ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്ന യാഥാർഥ്യം പോലെ  മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിസാർ ജന മനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും യഥാർഥ്യമാണ്. രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അപ്പുറമാണ് അദ്ദേഹം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവൻ ആ മഹത് വ്യക്തി നിറഞ്ഞുനിന്നതും  'കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകൾ' താങ്കളെ irritate ചെയ്തതും.

നല്ലൊരു അഭിനേതാവ് എന്ന നിലയിൽ നിങ്ങളോടുള്ള ഇഷ്ടം വെച്ചുകൊണ്ടുതന്നെ പറയട്ടെ... താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി!!

ALSO READ : Oommen Chandy Funeral Day Live updates: ഉമ്മൻ‌ ചാണ്ടിയുടെ മൃതദേഹം കോട്ടയത്ത് എത്തി, ആദരാഞ്ജലികൾ അർപ്പിക്കാൻ ജനസമുദ്രം- Live

സോഷ്യൽ മീഡിയ ലൈവില്ലെത്തിയായിരുന്നായിരുന്നു വിനായകൻ ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപം നടത്തിയത്. ഉമ്മൻചാണ്ടി ചത്തു അതിന് ഞങ്ങൾ എന്ത് ചെയ്യണം? എൻറെ അച്ഛനും ചത്തു നിങ്ങടച്ഛനും ചത്തു എന്നിങ്ങനെ പറഞ്ഞാണ് നടൻ ജനകീയനായ മുൻ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം ഉയർത്തിയത്.

അതേസമയം ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകൻ മാപ്പ് പറയണമെന്നും നടനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകർ ഡിജിപിക്ക് പരാതി നൽകി. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു. എന്നാല്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്തിരുന്നു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയര്‍ന്നിട്ടുള്ളത്.താരത്തിന്‍റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ കമന്‍റുകള്‍ നിറയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News