മോഹൻലാലിന്റെ മാസ് എന്റർടെയ്നർ ചിത്രം നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഫെബ്രുവരി 18ന് തീയേറ്ററുകളിൽ എത്തുകയാണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ മീശപിരിയും മുണ്ട് മടക്കി കുത്തലുമായി എത്തുന്നു. ഒരു ആഘോഷ ചിത്രത്തിൻ്റെ എല്ലാ ചേരുവകളും ഉൾപ്പെട്ട ആറാട്ടിന്റെ ട്രെയിലറും ലിറിക്കൽ വീഡിയോ ഗാനവും സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിക്കുകയാണ്. ഇപ്പോളിതാ ലോകപ്രശസ്ത സിനിമ ഡാറ്റാബേസ് വെബ്സൈറ്റ് ആയ ഐ.എം.ഡി.ബിയിൽ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ആറാട്ട്. ഏറ്റവും അധികം ആളുകൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ഒന്നാമതായി ആറാട്ട് ട്രെൻഡ് ചെയ്യുകയാണ്.
ആർ ഡി ഇല്ലുമിനേഷൻസ്, ഹിപ്പോ പ്രൈം മോഷൻ പിക്ചർസ്, എംപിഎം ഗ്രൂപ്പ് എന്നീ ബാനറുകളുടെ കീഴിൽ ആർ.ഡി. ഇല്ലുമിനേഷൻസ്, ശക്തി (എം.പി.എം ഗ്രൂപ്പ്) ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന ഉദയ് കൃഷ്ണയും സംഗീതം രാഹുൽ രാജുമാണ് നിർവഹിച്ചിരിക്കുന്നത്. പുലിമുരുകൻ എന്ന വമ്പൻ ഹിറ്റിന് ശേഷം മോഹൻലാൽ - ഉദയ്കൃഷ്ണ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. 18 കോടി രൂപയാണ് ചിത്രത്തിൻറെ ബജറ്റ്.
Also Read: പൊടിപാറുന്ന ആക്ഷൻ, നെയ്യാറ്റിൻകര ഗോപൻറെ പൊളപ്പൻ ഡയലോഗ്, ആറാട്ടിൻറെ ടീസർ റിലീസായി
കെ.ജി.എഫിൽ ഗരുഡനായി എത്തിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ വില്ലൻ. എ.ആർ. റഹ്മാന്റെ സാന്നിധ്യവും ചിത്രത്തിനുണ്ട്. മോഹൻലാലിന് പുറമെ വിജയ രാഘവൻ, സായ് കുമാർ, സിദ്ധിഖ്, ജോണി ആൻ്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രൻസ്, കൊച്ചു പ്രേമൻ, പ്രശാന്ത് അലക്സാണ്ടർ, ലുക്‌മാൻ, ശ്രദ്ധാ ശ്രീനാഥ്, രചന നാരായണൻ കുട്ടി, സ്വാസിക, മാളവിക മേനോൻ, നേഹ സക്സേന എന്നിവർ അണിനിരക്കുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
രണ്ട് ദശകങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ ഒരു മലയാള സിനിമയ്ക്ക് സംഗീതം നൽകുന്നു എന്നതും ആറാട്ട് സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. വിജയ് ഉലഗനാഥ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...