പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിന് വേണ്ടി കഠിനപ്രയത്നമാണ് പൃഥ്വിരാജ് നടത്തിയത്. ചിത്രത്തിലെ കഥാപാത്രം നജീബാകാൻ വേണ്ടി പൃഥ്വിരാജ് 31 കിലോ ഭാരമാണ് കുറച്ചത്. ഒരു ചാനലിന് നൽകിയ ഇന്റർവ്യൂവിലാണ് പൃഥ്വിരാജ് ഈക്കാര്യം വ്യക്തമാക്കിയത്. ഇതിന് വേണ്ടി വളരെ അനാരോഗ്യകരമായ ഡയറ്റിങ് രീതിയാണ് പാലിച്ചതെന്നും, ആരും അത്തരത്തിലുള്ള ഡയറ്റ് ഫോള്ളോ ചെയ്യരുതെന്നും പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിൻറെ ആദ്യ ഭാഗത്തിന് വേണ്ടി ശരീരഭാരം 98 കിലോയായി ഉയർത്തിയതായും എന്നാൽ അതിന് ശേഷം ചിത്രത്തിൻറെ ബാക്കി ഭാഗത്തിന് വേണ്ടി അത് 67 കിലോയായി കുറയ്ക്കുകയും ചെയ്‌തെന്ന് പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടയിൽ ബോധംകെടുന്ന അവസ്ഥ വരെ വന്നെന്നും പൃഥ്വിരാജ് പറഞ്ഞു. എന്നാൽ ഈ പ്രയത്‌നത്തിന് ഫലം ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും പൃഥ്വിരാജ് പറഞ്ഞു.
ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ സ്വപ്ന പദ്ധതി എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയായിരുന്നു. നിലവിൽ ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയായ വിവരം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ ആടുജീവിതത്തിനായി കട്ട് വെയ്റ്റിംഗ് എന്നാണ് ആരാധകർ കുറിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി പോലും കാത്തിരിക്കുകയാണ് ഞങ്ങൾ എന്നും ആരാധകർ പറയുന്നു. ചിത്രത്തിന് ദേശീയ പുരസ്കാരങ്ങൾ ലഭിക്കട്ടെ എന്നും ചിലർ ആശംസിച്ചിരുന്നു.
ALSO READ: ഒരായിരം തടസങ്ങൾ, അതിലേറെ വെല്ലുവിളികൾ... ഒടുവിൽ ബ്ലെസി–പൃഥ്വിരാജ് ടീമിന്റെ 'ആടുജീവിതം' പൂർത്തിയായി
അഞ്ച് വർഷങ്ങൾക്ക് മുൻപ് 2017-ൽ ആയിരുന്നു ചിത്രം ഔദ്യോഗികമായി കേരളത്തിൽ ചിത്രീകരണമാരംഭിച്ചത്. ഇത്രയും നീളമേറിയ ചിത്രീകരണ കാലഘട്ടം നേരിട്ട ഒരു ഇന്ത്യൻ ചിത്രം അപൂർവമാണ്. കോവിഡ് അനുബന്ധ സാഹചര്യങ്ങൾ ചിത്രീകരണത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു. 2021 ജൂൺ മാസമായിരുന്നു ചിത്രത്തിൻ്റെ നാല് വർഷത്തിലധികം നീണ്ടുനിന്ന ഏറെ പ്രതിസന്ധികൾ നിറഞ്ഞ ആഫ്രിക്കൻ ചിത്രീകരണം അവസാനിപ്പിച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. ചിത്രീകരണ സ്ഥലത്തെ അതികഠിനമായ ചൂട് അണിയറ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെ ആയിരുന്നു. അൽജീരിയയിലും ജോർദ്ദാനിലുമുള്ള ഷൂട്ടിംഗിന് ശേഷവും രണ്ട് ദിനങ്ങൾ കേരളത്തിലെ പത്തനംതിട്ടയിൽ ഏതാനും രംഗങ്ങൾ ചിത്രീകരണം തുടർന്നിരുന്നു.
ബെന്യാമിന്റെ അന്തർദേശിയ തലത്തിൽ തന്നെ പ്രശസ്തമായ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നജീബ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. അമല പോൾ ആണ് ചിത്രത്തിലെ നായിക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...