Wind Alert: കടലിൽ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

വടക്കൻ ആന്ധ്രാ തീരത്തും തെക്ക് ഒഡിഷ തീരത്തും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 17, 2021, 03:38 PM IST
  • വടക്കൻ ആന്ധ്രാ തീരത്തും തെക്ക് ഒഡിഷ തീരത്തും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
  • കടലിൽ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
  • ഇന്നു മുതൽ 21 വരെ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെയും ചില അവസരങ്ങളിൽ 65 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത
Wind Alert: കടലിൽ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കർണ്ണാടക കേരള തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികളുടെ കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലിൽ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

വടക്കൻ ആന്ധ്രാ തീരത്തും തെക്ക് ഒഡിഷ തീരത്തും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ALSO READ : Solar Scam: Oommen Chandy ഉൾപ്പടെയുള്ളവർക്കെതിരായ പീഡന കേസുകളുടെ അന്വേഷണം CBI യ്ക്ക് വിട്ടു

തെക്ക്-പടിഞ്ഞാറൻ, മധ്യ-പടിഞ്ഞാറൻ അറബിക്കടലിൽ ഇന്ന് (17 ഓഗസ്റ്റ്) മുതൽ 21 വരെ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെയും ചില അവസരങ്ങളിൽ 65 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News