ഇടുക്കി: കൊച്ചി - ധനുഷ്ക്കോടി ദേശിയപാത കടന്ന് പോകുന്ന നേര്യമംഗലം വനമേഖലയിൽ പകൽ റോഡിലിറങ്ങി കാട്ടാന. റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന സമയത്തായിരുന്നു കാട്ടാനയെത്തിയത്. ആന റോഡിലിറങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. വാളറ വെള്ളച്ചാട്ടത്തിന് സമീപവും പകൽ ആനയുടെ സാന്നിധ്യം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
കൊച്ചി - ധനുഷ്ക്കോടി ദേശിയപാത കടന്ന് പോകുന്ന നേര്യമംഗലം വനമേഖലയിൽ റോഡിൽ കാട്ടാനയുടെ സാന്നിധ്യം പതിവാകുകയാണ്. ഇന്ന് പകൽ കാട്ടാന വനമേഖലയിലെ റോഡിലിറങ്ങി. ഈ സമയം നിരവധി വിനോദ സഞ്ചാര വാഹനങ്ങളടക്കം റോഡിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു. ആന റോഡിലിറങ്ങിയതോടെ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ആന ആക്രമണ സ്വഭാവം പുറത്തെടുക്കാത്തത് ആശ്വാസമായി.
ALSO READ: സംസ്ഥാനത്ത് ഇന്നും മഴ തകർക്കും; 14 ജില്ലകളിലും മുന്നറിയിപ്പ്, 2 ജില്ലകളിൽ റെഡ് അലർട്ട്
ജനവാസ മേഖലക്ക് അരികിലും ദേശിയപാതക്ക് സമീപവുമൊക്കെ കാട്ടാനകളുടെ സാന്നിധ്യം വർധിക്കുന്നത് പ്രദേശവാസികളിലും വാഹന യാത്രികരിലുമൊക്കെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നേര്യമംഗലം വനമേഖലയുമായി ചേർന്ന് കിടക്കുന്ന കാഞ്ഞിരവേലി ഭാഗത്ത് കാട്ടാനകളുടെ സ്ഥിര സാന്നിധ്യമുണ്ട്. നാളുകൾക്ക് മുമ്പ് വീട്ടമ്മ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് കാഞ്ഞിരവേലിയിലായിരുന്നു. കഴിഞ്ഞ വർഷം ഇരുചക്രവാഹന യാത്രികൻ കാട്ടാന ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. രാപ്പകൽ വ്യത്യാസമില്ലാതെ ഇരുചക്ര വാഹനയാത്രികരടക്കം നേര്യമംഗലം വനമേഖലയിലൂടെ സഞ്ചരിക്കാറുണ്ട്. മധ്യവേനലവധിക്കാലമായതിനാൽ ദേശിയപാതയിൽ വിനോദ സഞ്ചാര വാഹനങ്ങളുടെ തിരക്കുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.