ഇടുക്കി : കൊച്ചി ധനുഷ്‌ക്കോടി ദേശിയപാത കടന്ന് പോകുന്ന നേര്യമംഗലം വനമേഖലയില്‍ പാതയോരത്തിറങ്ങി കാട്ടാന. ഇന്നലെ ഏപ്രിൽ പത്ത് വൈകിട്ട് വനമേഖലയിലെ മൂന്ന് കലുങ്ക് ഭാഗത്താണ് കാട്ടാനയിറങ്ങി. റോഡിലൂടെ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന സമയത്തായിരുന്നു കാട്ടാനയെത്തിയത്. പകല്‍ സമയത്തും ആന ഇറങ്ങി തുടങ്ങിയതോടെ യാത്രക്കാരില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.
ഈ സമയം നിരവധി വിനോദ സഞ്ചാര വാഹനങ്ങള്‍ റോഡിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു. ആന ആക്രമണ സ്വഭാവം പുറത്തെടുക്കാത്തത് ആശ്വാസമായി. ദിവസങ്ങള്‍ക്ക് മുമ്പ് ദേശിയപാതയില്‍ ആറാംമൈല്‍ ഭാഗത്തും പകല്‍ കാട്ടാനയിറങ്ങിയിരുന്നു. നേര്യമംഗലം വനമേഖലയുമായി ചേര്‍ന്ന് കിടക്കുന്ന കാഞ്ഞിരവേലി ഭാഗത്ത് കാട്ടാനകളുടെ സ്ഥിര സാന്നിധ്യമുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടമ്മ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കാഞ്ഞിരവേലിയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുചക്രവാഹന യാത്രികന്‍ കാട്ടാന ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പകല്‍ സമയത്തായിരുന്നു ആക്രമണം. രാപകല്‍ വ്യത്യാസമില്ലാതെ ഇരുചക്രവാഹനയാത്രികരടക്കം നേര്യമംഗലം വനമേഖലയിലൂടെ സഞ്ചരിക്കാറുണ്ട്.
മധ്യവേനലവധി ആരംഭിച്ചതോടെ രാത്രികാലത്ത് ദേശിയപാതയില്‍ വിനോദ സഞ്ചാര വാഹനങ്ങളുടെ തിരക്കുണ്ട്. കാട്ടാനകളുടെ സാന്നിധ്യം സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുവാന്‍ ദേശിയപാതയില്‍ നിരീക്ഷണം വേണമെന്ന ആവശ്യമുയരുന്നു. വേനല്‍ കനക്കുന്നതോടെ ദേശിയപാതയില്‍ കാട്ടാന സാന്നിധ്യം വര്‍ധിക്കുമോയെന്നും ആശങ്കയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.