Wild Elephant attack: ഇടുക്കിയില്‍ 'അരിക്കൊമ്പന്‍ 2'? റേഷന്‍ കട ഇടിച്ച് തകര്‍ത്ത് അരി ഭക്ഷിച്ച് കാട്ടാന

Wild Elephant attack in Idukki: കൊടിമരം വൈദ്യുത ഫെൻസിങ്ങിന് മുകളിലേക്ക് മറിച്ചിട്ട് വേലി തകർത്ത കാട്ടാന റേഷൻ കടയിലെ രണ്ട് ചാക്ക് അരിയാണ് ഭക്ഷിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Mar 12, 2024, 10:07 AM IST
  • ഇന്ന് രാവിലെ മൂന്ന് മണിയോടു കൂടിയാണ് കാട്ടാന ആക്രമണം ഉണ്ടായത്.
  • ഇടുക്കി പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് കാട്ടാന തകർത്തത്.
  • ഫെൻസിംഗ്‌ സഥാപിച്ചു നവീകരിച്ച കെട്ടിടമാണ് ആന തകർത്തത്.
Wild Elephant attack: ഇടുക്കിയില്‍ 'അരിക്കൊമ്പന്‍ 2'? റേഷന്‍ കട ഇടിച്ച് തകര്‍ത്ത് അരി ഭക്ഷിച്ച് കാട്ടാന

ഇടുക്കി: പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കട വീണ്ടും കാട്ടാന തകർത്തു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നു കാടു കടത്തിയതിനു ശേഷം ആദ്യമായാണ് റേഷൻ കടയ്ക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടാകുന്നത്. അരിക്കൊമ്പൻ ആക്രമിച്ച അതേ റേഷൻ കട തന്നെയാണ് വീണ്ടും ആക്രമിക്കപ്പെട്ടിരിക്കുന്നത്. 

ഇന്ന് രാവിലെ മൂന്ന് മണിയോടു കൂടിയാണ് ഇടുക്കി പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കടയിൽ കാട്ടാന ആക്രമണം ഉണ്ടാകുന്നത്. സമീപത്തുണ്ടായിരുന്ന കൊടിമരം വൈദ്യുത ഫെൻസിങ്ങിന് മുകളിലേക്ക് മറിച്ചിട്ട് വേലി തകർത്താണ് ആന അകത്ത് കയറിയത്. കെട്ടിടത്തിൽ കൊമ്പുകൾ കൊണ്ട് ഇടിച്ച് തകർത്ത ശേഷം അരിച്ചാക്കുകൾ പുറത്തേക്ക് വലിച്ചിട്ടു. 

ALSO READ: മ്ലാവ് റോഡിന് കുറുകേ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

രണ്ട് ചാക്ക് അരിയും ആന ഭക്ഷിച്ചു. തുടർച്ചയായി അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായതിനെ തുടർന്ന് ഫെൻസിംഗ്‌ സഥാപിച്ചു നവീകരിച്ച കെട്ടിടമാണ് ആന തകർത്തത്. ഇത് പതിമൂന്നാം തവണയാണ് റേഷൻ കടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.

കഴിഞ്ഞ രണ്ട് മാസമായി കാട്ടാനകൾ പന്നിയാർ, ബി എൽ റാം, ചിന്നക്കനാൽ മേഖലകളിൽ തമ്പടിച്ച് ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. വ്യാപകമായി മേഖലയിൽ കൃഷി നാശവും കാട്ടാനകൾ വരുത്തുന്നുണ്ട്. ഇതിനെതിരെ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ നിരന്തരമായ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News