Wild Elephant Hit By Train: പാലക്കാട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുത്ത് വനം വകുപ്പ്

Wild Elephant Hit By Train: ട്രെയിനിൻ്റെ വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നി​ഗമനം.  ഒരു മാസത്തിനിടെ വാളയാർ കഞ്ചിക്കോട് റൂട്ടിലെ രണ്ടാമത്തെ അപകടമാണിത്. 

Written by - Zee Malayalam News Desk | Last Updated : May 7, 2024, 08:44 AM IST
  • കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞതായി റിപ്പോർട്ട്
  • അപകടം നടന്നത് രാത്രി 12 മണിയോടെയാണ്
  • തിരുവനന്തപുരം-ചെന്നൈ മെയിൽ ഇടിച്ചാണ് 35 വയസുള്ള പിടിയാന ചരിഞ്ഞത്
Wild Elephant Hit By Train: പാലക്കാട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുത്ത് വനം വകുപ്പ്

പാലക്കാട്:  കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞതായി റിപ്പോർട്ട്.  അപകടം നടന്നത് രാത്രി 12 മണിയോടെയാണ്.  തിരുവനന്തപുരം-ചെന്നൈ മെയിൽ ഇടിച്ചാണ് 35 വയസുള്ള പിടിയാന ചരിഞ്ഞത്. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. 

Also Read: ഹനുമത് കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ശുഭ ദിനമായിരിക്കും!

ട്രെയിനിൻ്റെ വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നി​ഗമനം.  ഒരു മാസത്തിനിടെ വാളയാർ കഞ്ചിക്കോട് റൂട്ടിലെ രണ്ടാമത്തെ അപകടമാണിത്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് കരുതുന്നതായി സിസിഎഫ് വിജയാനന്ദ് വ്യക്തമാക്കി. രണ്ടു വയസ്സ് തോന്നിക്കുന്ന പിടിയാനയുടെ തലയ്ക്കും പിൻഭാഗത്തും ഗുരുതര പരിക്കേറ്റിട്ടുണ്ട്. അപകടസമയത്ത് പരിസരത്തുണ്ടായിരുന്ന ആനകൾ ചിതറിയോടിയിരുന്നു. ഇടിയേറ്റ ആന റെയിൽവേ ട്രാക്കിനു സമീപമുള്ള കുഴിയിലേക്കായിരുന്നു വീണത്. വിവരമറിഞ്ഞ് വനംവകുപ്പ്‌ ഉദ്യോഗസ്ഥരുൾപ്പെടെ സ്ഥലത്തെത്തി.

Also Read: മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്; 93 മണ്ഡലങ്ങൾ ഇന്ന് ജനവിധി തേടും; പോളിംഗ് ആരംഭിച്ചു

അപകടത്തെ തുടർന്ന് തീവണ്ടി 20 മിനിറ്റിലധികം നിർത്തിയിട്ടിരുന്നു. രാവിലെ എട്ട് മണിയോടെ ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങുമെന്നാണ് സൂചന. അപകടം നടന്ന സ്ഥലത്ത് കാട്ടാനകൾ തമ്പടിച്ചിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മലമ്പുഴ-കഞ്ചിക്കോട് റോഡിൽ വാഹനങ്ങൾ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. കഴിഞ്ഞമാസം ഈ ഭാഗത്ത് മറ്റൊരു കാട്ടാന തീവണ്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News