Thunder issue perakam: ശക്തമായ ഇടിമിന്നലിൽ പേരകം മുക്കുട്ടയിലും ആലുംപടിയിലും വ്യാപക നാശനഷ്ടം

സമീപപ്രദേശങ്ങളിലെ വീടുകളിലെ ബൾബുകൾ പൊട്ടിത്തെറിച്ചു. മെയിൻ സ്വിച്ച്,  മീറ്റർ, ഫാൻ ഇൻവെർട്ടർ, സ്വിച്ച് ബോർഡ് എന്നിവയെല്ലാം കത്തി നശിച്ചു. കെഎസ്ഇബിക്ക് അരലക്ഷം രൂപയോളംനഷ്ടമുണ്ടായതായാണ് ലഭിക്കുന്ന വിവരം. ഇടിമിന്നലിൽ പ്രദേശത്ത് ലക്ഷക്കണക്കിന് രൂപയുടെ  നഷ്ടമുണ്ടായി. 

Written by - Zee Malayalam News Desk | Last Updated : Jun 3, 2024, 03:27 PM IST
  • വൈദ്യുതി പുനസ്ഥാപിച്ചാൽ ഇനിയും നഷ്ടങ്ങളുടെ എണ്ണം കൂടുമെന്നാണ് കണക്കുകൂട്ടുന്നത്.
  • തോമസ് മുട്ടത്തിന്റെ പച്ചക്കറി കടയിലെ ബൾബ് പൊട്ടിത്തെറിച്ചു.
Thunder issue perakam: ശക്തമായ ഇടിമിന്നലിൽ പേരകം മുക്കുട്ടയിലും ആലുംപടിയിലും വ്യാപക നാശനഷ്ടം

തൃശ്ശൂർ: ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ചാവക്കാട് ഓവുങ്ങൽ  ആലുംപടി ജനകീയാസൂത്രണറോഡിൽ വ്യാപക നാശനഷ്ടങ്ങൾ ആണ് ഉണ്ടായത്. കെഎസ്ഇബിയുടെ 33 കെവി ലൈൻ പൊട്ടിവീണു.തെരുവിളക്കുകൾ പൊട്ടിത്തെറിച്ചു.പോസ്റ്റിന്റെ പകുതിഭാഗം ഇടിമിന്നലിൽ അടർന്നുവീണു. നിരവധി വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾക്ക് നാശനഷ്ടം ഉണ്ടായി. 

സമീപപ്രദേശങ്ങളിലെ വീടുകളിലെ ബൾബുകൾ പൊട്ടിത്തെറിച്ചു. മെയിൻ സ്വിച്ച്,  മീറ്റർ, ഫാൻ ഇൻവെർട്ടർ, സ്വിച്ച് ബോർഡ് എന്നിവയെല്ലാം കത്തി നശിച്ചു. കെഎസ്ഇബിക്ക് അരലക്ഷം രൂപയോളംനഷ്ടമുണ്ടായതായാണ് ലഭിക്കുന്ന വിവരം. ഇടിമിന്നലിൽ പ്രദേശത്ത് ലക്ഷക്കണക്കിന് രൂപയുടെ  നഷ്ടമുണ്ടായി. 

മുക്കുട്ട റോഡിൽ  ലാസർ പേരകം,ആലുംപടി മത്രംകോട്ട് സുബ്രഹ്മണ്യൻ, പറയിരിക്കൽ അഷ്ക്കർ, തൈക്കാടൻ ജോയ്, കോമളത്ത് ഇസ്മായിൽ, ചെമ്മണ്ണൂർ റോബർട്ട്,പുലിക്കോട്ടിൽ പ്രസാദ് പോൾ, എന്നിവരുടെ വീടുകളിൽ നാശനഷ്ടം ഉണ്ടായി. ശക്തമായ ഇടിവെട്ടലിൽ മേഖലയിൽ വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. 

ALSO READ: ഏകാധ്യാപികയ്ക്ക് എത്താൻ സാധിച്ചില്ല; പത്തനംതിട്ടയിൽ സർക്കാർ സ്കൂളിൽ പ്രവേശനോത്സവം മുടങ്ങി

വൈദ്യുതി പുനസ്ഥാപിച്ചാൽ ഇനിയും നഷ്ടങ്ങളുടെ എണ്ണം  കൂടുമെന്നാണ്   കണക്കുകൂട്ടുന്നത്.തോമസ് മുട്ടത്തിന്റെ പച്ചക്കറി കടയിലെ ബൾബ് പൊട്ടിത്തെറിച്ചു.  കൂടാതെ ആലും പടിയിലെ 118 ആം നമ്പർ അംഗൻവാടിയിലെ  മെയിൻ സ്വിച്ച് ബോർഡിനെ കേടുപാടുകൾ സംഭവിച്ചു. എത്രയും പെട്ടെന്ന് അധികൃതർ  അർഹമായ  നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാരനായ ലാസർ പേരകം ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

Trending News