Wayanad Student Death : സിദ്ധാർഥിന്റെ മരണം; അടിച്ചിട്ട പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ക്ലാസുകൾ പുനരാരംഭിച്ചു

Wayanad Student Death Update : സിദ്ധാർഥിന്റെ മരണത്തെ തുടർന്ന് മാർച്ച് നാലാം തീയതിയായിരുന്നു കോളജ് അടച്ചത്

Written by - Zee Malayalam News Desk | Last Updated : Mar 11, 2024, 06:11 PM IST
  • . സിദ്ധാർഥൻ്റെ മരണത്തോടെ സംഘർഷഭരിതമായ സർവകലാശാല ഈ മാസം നാലാം തീയതിയാണ് അടച്ചത്.
  • ക്ലാസുകൾ പുനരാരംഭിച്ചതോടെ, ക്രൂര പീഡനവും ആൾക്കൂട്ട വിചാരണയും നടന്ന കോളജ് ഹോസ്റ്റലിലേക്കും വിദ്യാർഥികൾ തിരിച്ചെത്തി തുടങ്ങി
Wayanad Student Death : സിദ്ധാർഥിന്റെ മരണം; അടിച്ചിട്ട പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ക്ലാസുകൾ പുനരാരംഭിച്ചു

വയനാട് : സിദ്ധാർഥിന്റെ മരണത്തെ തുടർന്ന് താൽക്കാലികമായി അടച്ചിട്ട് വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ക്ലാസുകൾ ഇന്ന് മാർച്ച് 11-ാം തീയതി മുതൽ പുനഃരാരംഭിച്ചു. ഒരാഴ്ചത്തെ ദിവസത്തെ അവധിക്കു ശേഷമാണ് അധ്യയനം പുനഃരാരംഭിച്ചത്. സിദ്ധാർഥൻ്റെ മരണത്തോടെ സംഘർഷഭരിതമായ സർവകലാശാല ഈ മാസം നാലാം തീയതിയാണ് അടച്ചത്. 

ക്ലാസുകൾ പുനരാരംഭിച്ചതോടെ, ക്രൂര പീഡനവും ആൾക്കൂട്ട വിചാരണയും നടന്ന കോളജ് ഹോസ്റ്റലിലേക്കും വിദ്യാർഥികൾ തിരിച്ചെത്തി തുടങ്ങി. നടുക്കുന്ന ഓർമകൾ തളംകെട്ടിക്കിടക്കുന്ന നടുമുറ്റത്തിനും ഹോസ്റ്റൽ കെട്ടിടങ്ങൾക്കും കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും സുരക്ഷാ നടപടികൾ വർധിപ്പിച്ചിട്ടുണ്ട്. മൂന്ന് നില കെട്ടിടത്തിൻ്റെ ഓരോ നിലയിലും ഇനി മുതൽ ഓരോ ചുമതലക്കാരൻ വീതമുണ്ടാകും. കോളജിലും ഹോസ്റ്റലിലും കൂടുതൽ CCTV ക്യാമറകൾ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. 

ALSO READ : Viral Video : മലയാളി പൊളി അല്ലേ; കൊച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി യുകെ വ്ളോഗർ

അതിനിടെ, അക്രമത്തിലെ മുഖ്യ പ്രതികളെന്ന് പൊലീസ് കണ്ടെത്തിയ അഞ്ച് പ്രതികളെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ക്രൂര മർദനത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത സിഞ്ചോ ജോൺസൺ, ആർ എസ് കാശിനാഥൻ, അമീൻ അക്ബർ അലി, കെ അരുൺ, അമൽ ഇഹ്സാൻ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുക. കേസിൽ ഇതുവരെ 20 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഫോണുകളും കസ്റ്റഡിയിലെടുത്ത പോലീസ് സിദ്ധാർത്ഥനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇവയിലുണ്ടോ എന്ന് പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News