Wayanad Rehabilitation: കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

CM Will Meet PM Today: കേന്ദ്ര സഹായം ലഭിക്കാനുള്ള നടപടികൾ വേ​ഗത്തിലാക്കാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യമുന്നയിക്കും. 

Written by - Zee Malayalam News Desk | Last Updated : Aug 27, 2024, 08:08 AM IST
  • വയനാട് പുനരധിവാസത്തില്‍ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡൽഹിൽ
  • പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
  • കേന്ദ്ര സഹായം ലഭിക്കാനുള്ള നടപടികൾ വേ​ഗത്തിലാക്കാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യമുന്നയിക്കും
Wayanad Rehabilitation: കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: വയനാട് പുനരധിവാസത്തില്‍ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡൽഹിയിലെത്തും. മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 

കേന്ദ്ര സഹായം ലഭിക്കാനുള്ള നടപടികൾ വേ​ഗത്തിലാക്കാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യമുന്നയിക്കും. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് സർക്കാർ തയാറാക്കിയ വിശദമായ നിവേദനം പ്രധാനമന്ത്രിക്ക് പിണറായി കൈമാറും. 

Also Read: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് അതിശക്തമായ മഴ; കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. നേരത്തെ വയനാട്ടിൽ സന്ദർശനം നടത്തിയ മോദി പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം തടസമാകില്ല എന്ന് വ്യക്തമാക്കിയിരുന്നു.

Also Read:  ശുക്രൻ അത്തം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും ബമ്പർ ലോട്ടറി!

ഇതിനിടയിൽ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വയനാടിന്റെ പുനരധിവാസത്തിനായി പത്ത് കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. തുക അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചിരുന്നു. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. വയനാട്ടിലെ പുരനരധിവാസ പ്രവർത്തനത്തിന് സഹായം അഭ്യർത്ഥിച്ച് ഗവർണർ കഴിഞ്ഞ ദിവസം കത്ത് എഴുതിയിരുന്നു. ആന്ധ്രപ്രദേശ് സർക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ കെെമാറിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

 

Trending News