Mullaperiyar Dam| മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നു

വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതാണ് ജലനിരപ്പ് വർധിക്കാൻ കാരണം. നിലവിലെ ജലനിരപ്പ് 139 അടിയായി

Written by - Zee Malayalam News Desk | Last Updated : Nov 12, 2021, 11:05 AM IST
  • സെക്കൻഡിൽ നാലായിരത്തോളം ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്
  • 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്
  • റൂൾ കർവ് പ്രകാരം നിലവിൽ ഡാമിൽ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 141 അടിയാണ്
  • നിലവിലെ ജലനിരപ്പ് 139 അടിയായി
Mullaperiyar Dam| മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നു

ഇടുക്കി: മുല്ലപ്പെരിയാറിൽ (Mullaperiyar dam) ജലനിരപ്പ് ഉയർന്നു. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതാണ് ജലനിരപ്പ് വർധിക്കാൻ കാരണം. നിലവിലെ ജലനിരപ്പ് (Water level) 139 അടിയായി.

സെക്കൻഡിൽ നാലായിരത്തോളം ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. റൂൾ കർവ് പ്രകാരം നിലവിൽ ഡാമിൽ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 141 അടിയാണ്.

ALSO READ: Mullaperiyar Baby Dam Row : മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറിക്കാൻ അനുമതി നൽകാനുള്ള നീക്കം അഞ്ച് മാസം മുമ്പ് ആരംഭിച്ചിരുന്നുവെന്ന് തെളിവ്

അതേസമയം, മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകാനുള്ളതിന്റെ ഫയൽ നീക്കം അഞ്ച് മാസങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നതായി തെളിവുകൾ പുറത്ത് വന്നു. പുറത്തു വന്ന ഈ ഫയൽ രേഖകൾ അനുസരിച്ച് വിഷയത്തിൽ വനം വകുപ്പിന്റെ ഫയൽ മെയ് മാസത്തിൽ തന്നെ ജലവിഭവ വകുപ്പിൽ എത്തി. തമിഴ്‌നാട് ഈ ആവശ്യം വിവിധ ഘട്ടങ്ങളിൽ ഉന്നയിക്കുകയും ചെയ്‌തിരുന്നു
   
ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി 23 മരങ്ങൾ മുറിക്കണമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ വിഷയത്തെ കുറിച്ച് സെക്രട്ടറി തലത്തിലും ചർച്ചകൾ നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം  മരം മുറി വിവാദത്തിൽ സുപ്രധാന രേഖകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ALSO READ: Mullapperiyar Baby Dam Row : മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി വിവാദത്തിൽ സുപ്രധാന രേഖ പുറത്ത് വന്നു

തീരുമാനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 17 ന് നടത്തിയ യോഗത്തിന്റെ മിനിറ്റ്‌സാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. ഈ യോഗത്തിൽ മരം മുറിക്കാനുള്ള അനുമതി ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ പരിഗണയിലാണെന്ന് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇതിന് മുമ്പ് വിഷയത്തിൽ നവംബർ ഒന്നിന് നടത്തിയ യോഗത്തിന്റെ  രേഖകളും പുറത്ത് വന്നിരുന്നു.

പിസിസിഎഫിന്റെ ഉത്തരവിലുള്ളത് പ്രകാരം  നവംബർ ഒന്നിന് ജലവിഭവ സെക്രട്ടറി വിളിച്ച യോഗ പ്രകാരമാണ് മരംമുറിക്കാൻ അനുമതി നൽകിയിട്ടുള്ളത്. മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകി കൊണ്ടുള്ള ഉത്തരവ് വിവാദമായ പശ്ചാത്തലത്തിൽ ഉത്തരവ് കേരളം റദ്ദാക്കിയിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭ യോ​ഗത്തിലാണ് തീരുമാനം. ഉത്തരവിറക്കിയ സംസ്ഥാന വനം വകുപ്പ് ചീഫ് വൈൽഡ്‌ലൈഫ് വാ‍ർഡൻ ബെന്നിച്ചൻ തോമസിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News