Walayar Case സിബിഐയ്ക്ക് വിട്ടു

സിബിഐക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശം നൽകിയിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Mar 19, 2021, 01:54 PM IST
  • വാളയാർ കേസ് സിബിഐക്ക് വിട്ടു.
  • ഹൈക്കോടതിയാണ് ഉത്തരവിട്ടത്.
  • സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പിക്കാണ് കേസെടുക്കാൻ നിർദ്ദേശം
Walayar Case സിബിഐയ്ക്ക് വിട്ടു

വാളയാർ കേസ് സിബിഐക്ക് വിട്ടതായി ഹൈക്കോടതി ഉത്തരവിട്ടു. മാത്രമല്ല സിബിഐക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാന സർക്കാർ നേരത്തെ വിജ്ഞാപനമിറക്കിയിരുന്നുവെങ്കിലും അതിൽ ചില അവ്യക്തതകൾ നിലനിന്നിരുന്നു. അതായത് കേസിൽ തുടരന്വേഷണമാണോ അതോ പുനരന്വേഷണമാണോ വേണ്ടത് എന്ന അവ്യക്തതയാണ് നിലനിന്നിരുന്നത്. 

Also Read: Walayar Case: രക്ഷിതാക്കളുടെ ആവശ്യം അംഗീകരിച്ചു, വാളയാര്‍ കേസ് CBI അന്വേഷിക്കും

ഈ അവ്യക്തകൾ നീക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ മാതാവ് തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൂടാതെ കോടതി മേൽനോട്ടത്തിലൊരു അന്വേഷണമാണ് അവർ ആവശ്യപ്പെട്ടിരുന്നത്. 

ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ ഇടപെടൽ. മാത്രമല്ല ഇനിയും അന്വേഷണം ഏറ്റെടുക്കുന്നത് വൈകിയാൽ കേസിനെതന്നെ അത് ബാധിച്ചേക്കാമെന്നും കോടതി വിലയിരുത്തി. 

കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയത് തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിക്കാണ്.  

 2017 ജനുവരി 13 നും മാര്‍ച്ച്‌ 4 നുമാണ് 13 ഉം 9 ഉം പ്രായമുള്ള കുട്ടികളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കവയ്യാതെയാണ് ഈ കുട്ടികൾ ആത്മഹത്യ (Suicide) ചെയ്തത് എന്നാണ് കേസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News