Walayar Case: പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതി യാത്രയ്ക്ക് ഇന്ന് തുടക്കം

കാസർകോട് നിന്നും രാവിലെ ആരംഭിക്കുന്ന യാത്ര വിവിധ മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷം അടുത്ത മാസം 4 ന് തിരുവനന്തപുരത്ത് സമാപിക്കും എന്നാണ് റിപ്പോർട്ട്.   

Written by - Zee Malayalam News Desk | Last Updated : Mar 9, 2021, 08:03 AM IST
  • പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതി യാത്രയ്ക്ക് ഇന്ന് തുടക്കം.
  • കാസർഗോഡ് നിന്നും രാവിലെ യാത്ര ആരംഭിക്കും.
Walayar Case: പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതി യാത്രയ്ക്ക് ഇന്ന് തുടക്കം

വാളയാർ: വാളയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതി യാത്രയ്ക്ക് (Neethi Yathra) ഇന്ന് തുടക്കമാകും. കാസർകോട് നിന്നും രാവിലെ ആരംഭിക്കുന്ന യാത്ര വിവിധ മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷം അടുത്ത മാസം 4 ന് തിരുവനന്തപുരത്ത് സമാപിക്കും എന്നാണ് റിപ്പോർട്ട്. 

പെൺകുട്ടികളുടെ കുടുംബത്തിന് നീതി ഉറപ്പാക്കുക, പ്രതികളെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നീതി യാത്ര (Neethi Yathra). 

വാളയാർ (Walayar Case) ദളിത് കുടുംബത്തിലെ പതിമൂന്നും ഒൻപതും വയസുള്ള പെൺകുട്ടികൾ മൃഗീയമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഇവരുടെ ബന്ധുക്കൾക്ക് നീതി ഉറപ്പാക്കാൻ സർക്കാരിന് ഇതുവരെ ധിച്ചിട്ടില്ല. 

Also Read: Walayar Case; അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങി

പെൺകുട്ടികളുടെ ബന്ധുക്കൾ അന്വേഷണം അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി പലതവണ മുഖ്യമന്ത്രിയെ (Pinarayi Vijayan) അറിയിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. മാത്രമല്ല വിഷയത്തിൽ സിബിഐ അന്വേഷണം അവശ്യപ്പെട്ടെങ്കിലും ഇതിനെയും സർക്കാർ എതിർക്കുകയായിരുന്നു. ശേഷം കോടതിയുടെ ഇടപെടലാണ് സിബിഐ (CBI) അന്വേഷണത്തിന് ഉത്തരവായത്. 

കേസിൽ സർക്കാർ നീതി ഉറപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ കാസർഗോഡ് മുതൽ പാറശ്ശാല വരെ നീതി യാത്ര നടത്തുന്നത്.  സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും യാത്രയ്ക്ക് സ്വീകരണം നൽകുമെന്നാണ് റിപ്പോർട്ട്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News