VT Balram | "ഈ സൗഹൃദമില്ലായ്മയിൽ ഞാൻ സന്തോഷിക്കുന്നു അഭിമാനിക്കുന്നു", എംബി രാജേഷിനെ ലക്ഷ്യംവെച്ച് വി.ടി ബൽറാമിന്റെ പോസ്റ്റ്

സ്പീക്കർക്കെതിരെ പാർട്ടി അണിക്കുള്ളിൽ വിമർശനം ഉയർന്നിരിക്കെയാണ് ഒളിയമ്പുയമായി വിടി ബൽറാം രംഗത്തെത്തിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 21, 2021, 01:04 PM IST
  • സ്പീക്കർക്കെതിരെ പാർട്ടി അണിക്കുള്ളിൽ വിമർശനം ഉയർന്നിരിക്കെയാണ് ഒളിയമ്പുയമായി വിടി ബൽറാം രംഗത്തെത്തിയിരിക്കുന്നത്.
  • നേരത്തെ സ്പീക്കർ തിരഞ്ഞെടുപ്പ് സമയത്ത് ഒരു മാധ്യമത്തിന് നൽകി അഭിമുഖത്തിൽ പറഞ്ഞ വാചകത്തിന്റെ സ്ക്രീൻഷോട്ടാണ് ബൽറാം പങ്കുവെച്ചിരിക്കുന്നത്.
  • രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് എംബി രാജേഷ് കേന്ദ്രമന്ത്രിക്കൊപ്പം ഫേസ്ബുക്കിൽ പങ്കുവെക്കുന്നത്.
  • രണ്ട് വർഷങ്ങൾക്ക് ശേഷം ഠാക്കൂറിനെ കണ്ടുമുട്ടിയ സന്തോഷമാണ് സ്പീക്കർ തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
VT Balram | "ഈ സൗഹൃദമില്ലായ്മയിൽ ഞാൻ സന്തോഷിക്കുന്നു അഭിമാനിക്കുന്നു", എംബി രാജേഷിനെ ലക്ഷ്യംവെച്ച് വി.ടി ബൽറാമിന്റെ പോസ്റ്റ്

Palakkad : ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറുനൊപ്പമുള്ള (Anurag Thakur) ചിത്രം പങ്കുവെച്ചുകൊണ്ടുള്ള നിയമസഭ സ്പീക്കർ  എംബി രാജേഷിന്റെ (MB Rajesh) സോഷ്യൽ മീഡിയ പോസ്റ്റിനെ ലക്ഷ്യം വെച്ച് വി.ടി ബൽറാമിന്റെ (VT Balram) ഫേസ്ബുക്ക് കുറുപ്പ്. സ്പീക്കർക്കെതിരെ പാർട്ടി അണിക്കുള്ളിൽ വിമർശനം ഉയർന്നിരിക്കെയാണ് ഒളിയമ്പുയമായി വിടി ബൽറാം രംഗത്തെത്തിയിരിക്കുന്നത്. 

"ഈ സൗഹൃദമില്ലായ്മയിൽ ഞാൻ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു" എന്നാണ് ബൽറാം ഒരു വാർത്തയുടെ ചെറിയ ഒരു ഭാഗം ചിത്രമായി പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. നേരത്തെ സ്പീക്കർ തിരഞ്ഞെടുപ്പ് സമയത്ത് ഒരു മാധ്യമത്തിന് നൽകി അഭിമുഖത്തിൽ പറഞ്ഞ വാചകത്തിന്റെ സ്ക്രീൻഷോട്ടാണ് ബൽറാം പങ്കുവെച്ചിരിക്കുന്നത്. 

ALSO READ : രമ്യാഹരിദാസും,വി.ടി ബൽറാമും ലോക്ക് ഡൗൺ ലംഘിച്ച് ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ചതായി പരാതി

"അങ്ങനെ ഒരു അടുത്ത സൗഹൃദം ബൽറാമുമായി മുമ്പും ഇല്ല" നിയമസഭ തിരഞ്ഞെടുപ്പിനിടെ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ എംബി രാജേഷ് പറഞ്ഞിരുന്നു. ഈ വാചകത്തിന്റെ സ്ക്രീൻഷോട്ടായി ബൽറാം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

ALSO READ : Kerala Assembly Election 2021 Result Live: തൃത്താല യുടെ കണക്ക് ചോദ്യങ്ങൾ ഇങ്ങിനെയായിരുന്നോ?

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് എംബി രാജേഷ് കേന്ദ്രമന്ത്രിക്കൊപ്പം ഫേസ്ബുക്കിൽ പങ്കുവെക്കുന്നത്. രണ്ട് വർഷങ്ങൾക്ക് ശേഷം ഠാക്കൂറിനെ കണ്ടുമുട്ടിയ സന്തോഷമാണ് സ്പീക്കർ തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. 

എന്നാൽ CAA എതിരെ പ്രതിഷേധം നടത്തുന്നവർ ഒറ്റുകാരാണെന്നും അവരെ വെടിവെക്കണമെന്ന് പറഞ്ഞിട്ടുള്ള അനുരാഗ് ഠാക്കൂറുമായി സൗഹൃദം കൊണ്ടുനടക്കുന്നതിനാണ് സ്പീക്കർക്കെതിരെ വിമർശനം ഉയർന്നിരിക്കുന്നത്. ഇത്തരം സൗഹൃദങ്ങളിൽ അഭിമാനിക്കാൻ ഒന്നുമില്ല എംബി രാജേഷിന്റെ പോസ്റ്റിന്റെ കീഴിൽ എത്തിയ മിക്ക കമന്റുകളും. 

ALSO READ : VT Balram: സ്വാതന്ത്ര്യത്തിൻറെ പ്ലാറ്റിനം ജൂബിലിയിലേക്ക് ഇന്ത്യ നീങ്ങുന്നു,അയൽ രാജ്യം മത ഭീകരതക്ക് കീഴിലാവുന്നു

എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണുള്ളത്. പത്തുവർഷം പാർലമെന്റിൽ ഒരുമിച്ചു പ്രവർത്തിച്ചപ്പോൾ ശക്തിപ്പെട്ട സൗഹൃദമാണത്. പാർലമെന്റിൽ പരസ്പരം എതിർചേരിയിൽ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ല.

അദ്ദേഹം യുവമോർച്ചയുടെ പ്രസിഡന്റ്‌ ആയിരുന്ന സമയത്ത് ഞാൻ ഡി വൈ എഫ് ഐ യുടെ പ്രസിഡന്റ്‌ ആയിരുന്നു.പാർലമെന്റിലെ തെരഞ്ഞെടുത്ത യുവ എം പി മാർ എഴുതിയ ലേഖനങ്ങൾ ശശി തരൂർ എഡിറ്റ്‌ ചെയ്ത് '  India - The future is now' എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.അതിൽ ഞങ്ങൾ ഇരുവരുടെയും ലേഖനങ്ങൾ ഉൾപ്പെട്ടിരുന്നു. പാർലമെന്ററി വേദികളിലും പുറത്തെ പല പൊതുവേദികളിലും പതിവായി അക്കാലത്ത് ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്.ഹിമാചൽ പ്രദേശിലെ രഞ്ജി താരവുമായിരുന്ന അനുരാഗ് താക്കൂർ ബി സി സി ഐ യുടെ തലപ്പത്തുമെത്തി. ക്രിക്കറ്റ് താത്പര്യവും സൗഹൃദത്തിന്റെ കാരണങ്ങളിൽ ഒന്നാണ്.

രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അനുരാഗ് താക്കൂറിനെ നേരിൽ കാണുന്നത്. നേരിൽ കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതിൽ സന്തോഷം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News