Kerala Assembly Election 2021:നേമവും കഴക്കൂട്ടവും കത്തിക്കയറുന്നു: വോട്ടിങ്ങ് ശതമാന 40ലേക്ക് അടുക്കുന്നു

എൽ.ഡി.എഫിനുള്ളിൽ ഉണ്ടായ  വീഴ്ചകളാണ് ഇത്തവണ പ്രതിപക്ഷ കക്ഷികൾക്ക് കിട്ടിയ ഏറ്റവും വലിയ ആനുകൂല്യം

Written by - Zee Malayalam News Desk | Last Updated : Apr 6, 2021, 12:36 PM IST
  • ഭരണത്തുടർച്ച സ്വപ്നം കണ്ടാണ് ഇത്തവണ എൽ.ഡി.ഫ് മത്സരത്തിനിറങ്ങുന്നത്
  • കഴക്കൂട്ടം എൽ.ഡി.എഫിൻറെ കാല് വാരിയാൽ അത് വലിയ ചർച്ചയാകുമെന്നതിൽ സംശയമില്ല
  • പോളിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ കഴക്കൂട്ടത്ത് 5.60 ശതമാനവും നേമത്ത് 6.04 ശതമാനവും പേരാണ്
  • അതിനിടയിൽ കടംകപള്ളി സുരേന്ദ്രൻറെ മാപ്പ് പറയൽ വിവാദവും വലിയ ചർച്ചയായിരുന്നു
Kerala Assembly Election 2021:നേമവും കഴക്കൂട്ടവും കത്തിക്കയറുന്നു: വോട്ടിങ്ങ് ശതമാന 40ലേക്ക് അടുക്കുന്നു

തിരുവനന്തപുരം: കനത്ത പോരാട്ടം നടക്കുന്ന നേമത്തും കഴക്കൂട്ടത്തും വോട്ടിങ്ങ് ശതമാനം (Polling Percentage) 35 ശതമാനം കടന്നു. രാവിലെ ഒൻപതര വരെയുള്ള കണക്ക് പ്രകാരം കഴക്കൂട്ടത്ത് 16.61 ശതമാനവും നേമത്ത് 15.74 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്.

കഴക്കൂട്ടത്ത് എൻ.ഡി.എ (NDA) സ്ഥാനാർഥി ശോഭാ സുരേന്ദ്രനും, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലാണ് മത്സരം. ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റായ  നേമത്തെ  എൽ.ഡി.എഫിൻറെ വി.ശിവൻകുട്ടിയും,യു.ഡി.എഫിൻറെ കെ.മുരളീധരനും,എൻ.ഡി.എയുടെ കുമ്മനം രാജശേഖരനും തമ്മിലാണ് മത്സരം നടക്കുന്നത്. ത്രികോണ മത്സരമെന്ന് പറയാമെങ്കിലും സാധ്യത കൂടുതൽ ബി.ജെ.പിക്ക് തന്നെയാണ്.

ALSO READ: Kerala Assembly Election 2021 Live : 30 മണ്ഡലങ്ങളിൽ വോട്ടിങ്ങ് യന്ത്രങ്ങൾ പണിമുടക്കി

പോളിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ  കഴക്കൂട്ടത്ത് 5.60 ശതമാനവും നേമത്ത് 6.04 ശതമാനവും പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഒൻപതേകാലോടെ ഇരു മണ്ഡലത്തിലും പോളിംഗ് 10 ശതമാനം കവിഞ്ഞു. 4164 ബൂത്തുകളിലാണ് തിരുവനന്തപുരം (Trivandrum) ജില്ലയിൽ പോളിംഗ് നടക്കുന്നത്

അതേസമയം ഭരണത്തുടർച്ച സ്വപ്നം കണ്ടാണ് ഇത്തവണ എൽ.ഡി.ഫ് (Ldf) മത്സരത്തിനിറങ്ങുന്നത്. കഴക്കൂട്ടം  എൽ.ഡി.എഫിൻറെ കാല് വരിയാൽ അത് വലിയ ചർച്ചയാകുമെന്നതിൽ സംശയമില്ല.അതിനിടയിൽ കടംകപള്ളി സുരേന്ദ്രൻറെ മാപ്പ് പറയൽ വിവാദവും വലിയ ചർച്ചയായിരുന്നു. എം.എം മണിയടക്കം അതിനെ വിമർശിച്ചിരുന്നു. പാർട്ടിയുടെ കേന്ദ്ര നേതൃത്വം തന്നെ ഇതിൽ പിന്നീട് വ്യക്തത വരുത്തേണ്ടതായി വന്നു.

Also ReadKerala Assembly Election 2021: ബോട്ടിൽ വോട്ടർമാരോട് സംവദിച്ച് എൻഡിഎ സ്ഥാനാർത്ഥി പത്മജ എസ് മേനോൻ 

എൽ.ഡി.എഫിനുള്ളിൽ ഉണ്ടായ വീഴ്ചകളും വിവാദങ്ങളുമാണ് പ്രതിപക്ഷ കക്ഷികൾക്ക് ഇത്തവണ കിട്ടിയ ഏറ്റവും വലിയ ആനുകൂല്യം. ഇത് വോട്ടിങ്ങിൽ പ്രതിഫലിച്ചാൽ ബി.ജെ.പിക്ക് ഇത്തവണ ഉറപ്പിച്ച മണ്ഡലമായിരിക്കും കഴക്കൂട്ടവും നേമവും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News