Vlogger Rifa Mehnu Death: ദുരൂഹത മാറുമോ? റിഫയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇന്ന് പുറത്തെടുക്കും

Vlogger Rifa Mehnu Death Case: മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുകയാണ് പ്രഥമ  ലക്ഷ്യം.

Written by - Zee Malayalam News Desk | Last Updated : May 7, 2022, 08:48 AM IST
  • റിഫയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇന്ന് പുറത്തെടുക്കും
  • പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതി വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ആര്‍ഡിഒ കഴിഞ്ഞ ദിവസം അംഗീകരിക്കുകയായിരുന്നു
  • റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും പങ്കുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്
Vlogger Rifa Mehnu Death: ദുരൂഹത മാറുമോ? റിഫയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇന്ന് പുറത്തെടുക്കും

കോഴിക്കോട്: Vlogger Rifa Mehnu Death Case: മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുകയാണ് പ്രഥമ  ലക്ഷ്യം. റിഫയുടെ വീടിന് സമീപത്തെ കാക്കൂര്‍ പാവണ്ടൂര്‍ ജുമ മസ്ജിദ് ഖബർസ്ഥാനിൽ അടക്കിയ മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ പുറത്തെടുത്ത ശേഷം തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സർജന്‍മാർ പോസ്റ്റ്മോർട്ടവും ആന്തരികാവയവങ്ങളുടെ രാസപരിശോധനയും നടത്തും. 

മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതി വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ആര്‍ഡിഒ കഴിഞ്ഞ ദിവസം അംഗീകരിക്കുകയായിരുന്നു.  തുടരന്വേഷണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണയകമാണ്. റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും പങ്കുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. റിഫയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭർത്താവ് മെഹ്നുവിനെതിരെ കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസന്വേഷണത്തിന്‍റെ ഭാഗമായാണ് ഈ നടപടി. 

Also Read: റിഫയുടെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നുവിനെതിരെ കേസ്

മരണത്തിലെ ദൂരൂഹത മാറണമെന്നും റിഫക്ക് നീതി കിട്ടണമെന്നും റിഫയുടെ അമ്മ ഷറീന ആവശ്യപ്പെട്ടു. മാത്രമല്ല പോസ്റ്റുമോർട്ടം  നടത്തിയാൽ തന്റെ മകൾക്ക് എന്താണെന്ന് സംഭവിച്ചതെന്ന് അറിയാൻ കഴിയുമെന്നും ഷറീന പറഞ്ഞിരുന്നു.

ഇതിനിടയിൽ റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹനാസിന്‍റെ രണ്ട് സുഹൃത്തുക്കളേയും ചോദ്യം ചെയ്തിരുന്നു.റിഫയുടെ അമ്മ നല്‍കിയ പരാതിയില്‍ ഭർത്താവ് മെഹനാസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റമടക്കം ചുമത്തി പൊലീസ് കേസും എടുത്തിരുന്നു. തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനായി അനുമതി വാങ്ങിയത്.

Also Read: റിഫ മെഹ്നുവിന്‍റെ ദുരൂഹ മരണം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും

മാർച്ച് ഒന്നിന് പുലർച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ദുബായ് പൊലീസിന്‍റെ നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് വിട്ട് നല്‍കിയത്.  എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും മെഹ്നാസിനെതിരെ കേസെടുക്കണമെന്നും റിഫയുടെ മാതാപിതാക്കളും സഹോദരനും റൂറൽ എസ്‌പി എ ശ്രീനിവാസന് പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.   ആത്മഹത്യാ പ്രേരണയ്ക്കും, മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി  മെഹ്നാസിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. 

Also Read: ആനക്കുട്ടിയെ പിന്നിൽ നിന്നും ആക്രമിച്ച് സിംഹം, വീഡിയോ വൈറൽ

റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മർദ്ദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ ഭർത്താവ് മെഹനാസിനെതിരെ പൊലീസ് കെസെടുത്തു. ആത്മഹത്യാ പ്രേരണയ്ക്കും , മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News