Rifa Mehnu Death: റിഫ മെഹ്നുവിന്‍റെ ദുരൂഹ മരണം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും

പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തെലുകൾ നിർണായകം ആകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. 

Written by - Zee Malayalam News Desk | Last Updated : May 2, 2022, 03:06 PM IST
  • ഇതിൽ നടപടി സ്വീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ആർഡിഒയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
  • റിഫയുടെ വീടിന് സമീപമുള്ള പള്ളി കബറിസ്ഥാനിലാണ് മൃതദേഹം സംസ്കരിച്ചത്.
  • പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തെലുകൾ നിർണായകം ആകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
  • തഹസിൽദാരുടെ സാന്നിധ്യത്തിലായിരിക്കും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുക.
Rifa Mehnu Death:  റിഫ മെഹ്നുവിന്‍റെ ദുരൂഹ മരണം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും

കോഴിക്കോട്:  റിഫ മെഹ്നുവിന്‍റെ മരണത്തിൽ ദുരൂഹത വർധിക്കുന്ന സാഹചര്യത്തിൽ  മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. ഇതിൽ നടപടി സ്വീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ആർഡിഒയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. റിഫയുടെ വീടിന് സമീപമുള്ള  പള്ളി കബറിസ്ഥാനിലാണ് മൃതദേഹം സംസ്കരിച്ചത്. കേസിൽ പൊലീസ് അന്വേഷണത്തെ കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

 പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തെലുകൾ നിർണായകം ആകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. തഹസിൽദാരുടെ സാന്നിധ്യത്തിലായിരിക്കും  മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുക. സംഭവത്തിൽ റിഫയുടെ ഭർത്താവ് മെഹ്നാസിനെതിരെ കേസെടുത്തിരുന്നു. മാനസിക, ശാരീരിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കാക്കൂർ പോലീസ് കേസെടുത്തിരിക്കുന്നത്. 

ALSO READ: Vlogger Rifa Mehnu Death: റിഫയുടെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നുവിനെതിരെ കേസ്

സംഭവത്തിൽ പൊലീസ് റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുകയും, മെഹനാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. റിഫയുടെ പോസ്റ്റ്‌മോർട്ടം നടത്തിയില്ലെന്ന വിവരം മറച്ച് വെച്ചെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.  കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ  മാനസികമായും ശാരീരികമായുമുള്ള പീഡനമാണ് റിഫയുടെ മരണത്തിനു കാരണമായതെന്ന് വ്യക്തമായിരുന്നു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് മെഹ്നാസിനെതിരെ ചുമത്തിയിരിക്കുന്നത്. 

മാർച്ച് ഒന്നിന് പുലർച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  മരണത്തിൽ ദുരൂഹതയുണ്ടെന്നും മെഹ്നാസിനെതിരെ കേസെടുക്കണമെന്നും റിഫയുടെ മാതാപിതാക്കളും സഹോദരനും റൂറൽ എസ്‌പി എ ശ്രീനിവാസന് പരാതി നൽകിയിരുന്നു. തുടർന്ന് എസ്‌പിയുടെ നിർദ്ദേശത്തിൽ കാക്കൂർ പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയും റിഫയുടെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.  

ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.  3 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ജോലി ആവശ്യങ്ങൾക്കായി ആണ് ഇരുവരും ദുബായിൽ എത്തിയത്. ഇതിന്  പിന്നാലെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം. മെഹ്നാസ് കാസർഗോഡ് നീലേശ്വരം സ്വദേശിയാണ്.  കഴിഞ്ഞ ജനുവരി 24 നായിരുന്നു റിഫ പർദ്ദ കമ്പനിയിൽ ജോലിക്കായി ദുബായിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News