Vizhinjam Police Station Attack : വിഴിഞ്ഞം പോലീസ് സ്റ്റേഷൻ അടിച്ച് തകർത്തു; 35 പോലീസുകാർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

Vizhinjam Police Station Attack Latest Update വിഴിഞ്ഞം കരമന പോലീസ് സ്റ്റേഷനിലെ വാഹനങ്ങളാണ് തകർത്തത്. ആയിരത്തോളം പേർ വരുന്ന ജനകൂട്ടം പോലീസ് സ്റ്റേഷനിൽ കയറി ആക്രമണം നടത്തുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 27, 2022, 10:40 PM IST
  • വിഴിഞ്ഞം തുറമുഖം വിരുദ്ധ പ്രതിഷേധ സമിതിയിൽ ഉള്ളവരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സംഘാർഷാവസ്ഥയും പോലീസ് സ്റ്റേഷൻ ആക്രമണവും.
  • ഫ്ലെക്സുകളുടെ പട്ടിക ഉപയോഗിച്ച് സമരക്കാർ പോലീസുകാരെ മർദ്ദിച്ചത്.
  • അക്ഷരാർഥത്തിൽ പോലീസ് സ്റ്റേഷനിൽ സമരക്കാർ അഴിഞ്ഞാടുകയായിരുന്നു.
Vizhinjam Police Station Attack : വിഴിഞ്ഞം പോലീസ് സ്റ്റേഷൻ അടിച്ച് തകർത്തു; 35 പോലീസുകാർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം : വിഴഞ്ഞം പോലീസ് സ്റ്റേഷനുണ്ടായ സംഘർഷാവസ്ഥ അതീവ ഗുരുതരം. പ്രതിഷേധക്കാർ പോലീസ് സ്റ്റേഷൻ അടിച്ചു തകർത്തു. 35 പോലീസുകാർക്ക് പരിക്ക് രണ്ട് പേരുടെ നില അതീവ ഗുരുതരം. വിഴിഞ്ഞം തുറമുഖം വിരുദ്ധ പ്രതിഷേധ സമിതിയിൽ ഉള്ളവരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സംഘാർഷാവസ്ഥയും പോലീസ് സ്റ്റേഷൻ ആക്രമണവും. ഫ്ലെക്സുകളുടെ പട്ടിക ഉപയോഗിച്ച് സമരക്കാർ പോലീസുകാരെ മർദ്ദിച്ചത്. അക്ഷരാർഥത്തിൽ പോലീസ് സ്റ്റേഷനിൽ സമരക്കാർ അഴിഞ്ഞാടുകയായിരുന്നു. 

പോലീസിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ സമരക്കാർക്ക് നേരെ പോലീസ് ലാത്തിവീശുകയും തുടർന്ന കണ്ണീർവാതകവും ഗ്രെനേഡും ഉപയോഗിക്കുകയും ചെയ്തു. ആയരത്തിലധികം പേർ വരുന്ന ജനക്കൂട്ടമാണ് സ്റ്റേഷൻ ആക്രമിച്ചത്. ആക്രമണത്തിൽ ഒരു പോലീസുകാരന്റെ കാല് ഒടിഞ്ഞു. ഇതിനോടകം നാല് പോലീസുകാരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പോലീസ് സ്റ്റേഷന്റെ സമീപത്ത് നിന്നും ആൾക്കൂട്ടത്തെ ഒഴിപ്പിക്കാനുള്ള  ശ്രമം തുടർന്ന് വരികയാണ്.

ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതോടെ അദാനി ഗ്രൂപ്പ് നിർമ്മാണ സാമഗ്രഹികൾ ഇറക്കാൻ ലോറികൾ എത്തിയിരുന്നു. ഇത് സമരക്കാർ തടഞ്ഞിരുന്നു. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ അടക്കമുള്ളവർക്ക് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചും വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സമരക്കാർ സ്റ്റേഷൻ ആക്രമിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News