തിരുവനന്തപുരം: Vizhinjam Police Station Attack Case: വിഴിഞ്ഞം സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 3,000 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തിലാണിത്. വൈദികരടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. ലഹളയുണ്ടാക്കല്‍, പോലീസ് സ്റ്റേഷന്‍ ആക്രമിക്കുക, വധശ്രമം, പോലീസുകാരെ സംഘം ചേർന്ന് ബന്ദികളാക്കുക, കൃത്യവിലോപത്തിന് തടസ്സം സൃഷ്ടിക്കുക, പൊതുമുതല്‍ നശിപ്പിക്കുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
എഫ്‌ഐആറില്‍ സംഘര്‍ഷത്തില്‍ 85 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്ന് വ്യക്തമാക്കിയിട്ടുണ്ട് ഒപ്പം കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടിയില്ലെങ്കിൽ സ്റ്റേഷനകത്തിട്ട് പോലീസിനെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം സമരത്തിന്റെ ഭാഗമായി അറസ്റ്റിലായ നാലു സമരക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആദ്യം അറസ്റ്റ് ചെയ്ത സെല്‍ട്ടനെ മോചിപ്പിക്കാനെത്തി അറസ്റ്റിലായ നാലു പേരെയാണ് വിട്ടയച്ചത്. ഇവരെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി എത്തിയപ്പോഴായിരുന്നു ഇന്നലെ സംഘര്‍ഷമുണ്ടായത്. അതേസമയം സെല്‍ട്ടനെ റിമാന്‍ഡ് ചെയ്തു. പോലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ 36 പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. എസ്പിയുടേതടക്കം നാലു വാഹനങ്ങളും രണ്ട് കെഎസ്ആര്‍ടിസി ബസുകളും അടിച്ചുതകര്‍ത്തു. വൈദികരടക്കമുള്ള സമരക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
Also Read: Peacock Good Luck: പ്രതീക്ഷിക്കാതെ മയിലിനെ കാണുന്നത് ശുഭമോ? അറിയാം...
വിഴിഞ്ഞം തീരപ്രദേശത്തും പോലീസ് സ്റ്റേഷൻ പരിസരത്തും ഹാർബറിലും അടക്കം വാൻ പോലീസ് സന്നാഹമുണ്ട്. വിഴിഞ്ഞത്ത് സമാധാന ശ്രമങ്ങള്‍ക്കായി സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. യോഗത്തില്‍ മന്ത്രിമാർ കൂടി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...