Road Accident: ബൈക്കുകൾ കൂടിയിടിച്ചുണ്ടായ അപകടത്തിൽ ടൊവിനോ തോമസിന്റെ ഷെഫ് മരിച്ചു

Road Accident: പേരൂരിലെ ബന്ധുവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോകുകയായിരുന്നു വിഷ്ണു. പരിക്കേറ്റ വിഷ്ണുവിനെ നാട്ടുകാര്‍ ചേര്‍ന്ന് കാരിത്താസിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Written by - Zee Malayalam News Desk | Last Updated : Feb 27, 2024, 02:44 PM IST
  • ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
  • കല്ലറ തെക്കേ ഈട്ടിത്തറ സ്വദേശി വിഷ്ണുവാണ് മരിച്ചത്
Road Accident: ബൈക്കുകൾ കൂടിയിടിച്ചുണ്ടായ അപകടത്തിൽ ടൊവിനോ തോമസിന്റെ ഷെഫ് മരിച്ചു

ഏറ്റുമാനൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കല്ലറ തെക്കേ ഈട്ടിത്തറ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നടന്‍ ടൊവിനോയുടെ ഷെഫ് ആയിരുന്നു വിഷ്ണു. വിഷ്ണുവിന് ആദരാഞ്ജലി അര്‍പ്പിച്ച് ടോവിനോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചു.

Also Read: മസാല ബോണ്ട്‌ കേസ്: കിഫ്ബി ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്കു മുന്നിൽ ഹാജരാകും

അപകടത്തില്‍പ്പെട്ട മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന പേരൂര്‍ സ്വദേശികളായ മാത്യൂസ് റോജി, ജസ്റ്റിന്‍ മാത്യു എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മണര്‍കാട്-പട്ടിത്താനം ബൈപ്പാസില്‍ പേരൂര്‍ ഭാഗത്തായിരുന്നു അപകടം നടന്നത്. എതിര്‍ദിശയിലെത്തിയ രണ്ടു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. 

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Tovino⚡️Thomas (@tovinothomas)

Also Read: മാർച്ച് മാസം ഈ രാശിക്കാർ പൊളിക്കും; കരിയറിലുണ്ടാകും വൻ നേട്ടം, നിങ്ങളും ഉണ്ടോ?

പേരൂരിലെ ബന്ധുവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോകുകയായിരുന്നു വിഷ്ണു. പരിക്കേറ്റ വിഷ്ണുവിനെ നാട്ടുകാര്‍ ചേര്‍ന്ന് കാരിത്താസിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട ബൈക്കുകള്‍ പൂര്‍ണമായും തകര്‍ന്നു. പാരലല്‍കോളേജ് അധ്യാപകനായിരുന്ന പരേതനായ ശിവാനന്ദന്റെയും രാജിയുടെയും മകനാണ് മരണമടഞ്ഞ വിഷ്ണു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News