അന്ന് ഫോട്ടോ ഷൂട്ടിനിടഞ്ഞു; ഇന്ന് വീണ്ടും, കൊമ്പൻ ദാമോദർ ദാസ് പിന്നെയും പരിഭ്രാന്തി സൃഷ്ടിച്ചു

പടിഞ്ഞാറെ നടയിൽ വെച്ച് ഇടഞ്ഞ കൊമ്പൻ ഏറെ നേരം ക്ഷേത്രത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചു

Written by - Zee Malayalam News Desk | Last Updated : Dec 2, 2022, 11:43 AM IST
  • കഴിഞ്ഞ മാസം 10ന് വിവാഹ ഫോട്ടോഷൂട്ട് നടത്തുകയായിരുന്ന വധു വരൻമാർക്ക് തൊട്ടുപിന്നിൽ ആനയിടഞ്ഞു
  • ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു
  • ക്ഷേത്രത്തിൽ ശീവേലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന പ്രശ്നമുണ്ടാക്കിയത്
അന്ന് ഫോട്ടോ ഷൂട്ടിനിടഞ്ഞു; ഇന്ന് വീണ്ടും, കൊമ്പൻ ദാമോദർ ദാസ് പിന്നെയും പരിഭ്രാന്തി സൃഷ്ടിച്ചു

ഗുരുവായൂർ: ഫോട്ടോ ഷൂട്ടിന് ഇടഞ്ഞ അതേ ആന തന്നെ വെള്ളിയാഴ്ച വീണ്ടും ഗുരുവായൂർ ഇടഞ്ഞു. ദേവസ്വത്തിൻറെ കൊമ്പൻ ദാമോദർ ദാസാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. ക്ഷേത്രത്തിൽ ശീവേലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന പ്രശ്നമുണ്ടാക്കിയത്.

പടിഞ്ഞാറെ നടയിൽ വെച്ച് ഇടഞ്ഞ കൊമ്പൻ ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു.ഏകാദശി ആഘോഷങ്ങൾ നടക്കുന്നതിനാൽ ഗുരുവായൂരിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.എലിഫന്‍റ് സ്ക്വാഡും പാപ്പാന്‍മാരും ദേവസ്വം ജീവനക്കാരും ചേര്‍ന്ന് വടവും ചങ്ങലയും ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് ആനയെ വരുതിയിലാക്കിയത്

Also Read: Viral Video: ക്ലാസിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്, വീഡിയോ കണ്ടാൽ ഞെട്ടും...!
 
കഴിഞ്ഞ മാസം 10ന് വിവാഹ ഫോട്ടോഷൂട്ട് നടത്തുകയായിരുന്ന വധു വരൻമാർക്ക് തൊട്ടുപിന്നിൽ വെച്ച് ഇടഞ്ഞ ആനയാണ് ദാമോദർദാസ്. ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.അന്ന് ആന പെട്ടെന്ന് തിരിഞ്ഞ് ഒന്നാം പാപ്പാനെ ആക്രമിക്കുകയായിരുന്നു.

Also Read: ബുധാദിത്യ യോഗം: ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്തും പുരോഗതിയും!

പാപ്പാനെ തുമ്പിക്കൈയിലെടുത്ത് ഉയർത്തിയെങ്കിലും പിടുത്തം മുണ്ടിലായതിനാൽ താഴെ വീണ പാപ്പാൻ ഒഴിഞ്ഞു മാറിയതിനാൽ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.ഈ സംഭവത്തിന് ശേഷമാണ് ഇതേ ആന ഇന്ന് വീണ്ടും ഇടയുന്നത്.

വീഡിയോ കാണാം

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News