കൂടെപ്പിറപ്പേ മടക്കത്തിനില്ലയോ; വണ്ടിയിടിച്ച് നായക്കുട്ടിയെ ഉണർത്താൻ നോക്കുന്ന അമ്മ,കരളലിയിപ്പിക്കുന്ന കാഴ്ച

അനക്കമില്ലാതെ കിടന്ന കുഞ്ഞിനെ നക്കിത്തോർത്തി ഒടുവിൽ മരണം ഉറപ്പിച്ച് അമ്മ (Viral Video)

Written by - Zee Malayalam News Desk | Last Updated : Nov 17, 2022, 07:40 PM IST
  • കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കരളലിയിക്കുന്ന കാഴ്ച
  • അമ്മയ്ക്കൊപ്പം കഴിഞ്ഞ കുറേ നാളായി കഴിഞ്ഞുവന്നത് നാലു നായ്ക്കുട്ടികളാണ്
  • അനക്കമില്ലാതെ കിടക്കുന്ന കുഞ്ഞിനെ ഏറെനേരം നക്കിത്തോർത്തി അമ്മ
കൂടെപ്പിറപ്പേ മടക്കത്തിനില്ലയോ; വണ്ടിയിടിച്ച് നായക്കുട്ടിയെ ഉണർത്താൻ നോക്കുന്ന അമ്മ,കരളലിയിപ്പിക്കുന്ന കാഴ്ച

മനുഷ്യർക്കിടയിൽ മാത്രമല്ല,മരണം ഏതു ജീവിസമൂഹത്തിലും സങ്കടകരമായ അനുഭവമാണ്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കരളലിയിക്കുന്ന ഈ കാഴ്ച. റെയിൽവേ സ്റ്റേഷൻ്റെ രണ്ടാമത്തെ പ്രവേശനകവാടത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗത്ത് അമ്മയ്ക്കൊപ്പം കഴിഞ്ഞ കുറേ നാളായി  കഴിഞ്ഞുവന്നത് നാലു നായ്ക്കുട്ടികളാണ്. കുട്ടികളുടെ കുസൃതികൾ കണ്ടു കിടക്കുന്നതിനിടെ എപ്പോഴോ അമ്മയുടെ ശ്രദ്ധ തെറ്റിയിട്ടുണ്ടാവണം. കൂട്ടത്തിലൊരുത്തൻ വണ്ടിയിടിച്ചോ മറ്റോ ചത്തുപോയി.

അനക്കമില്ലാതെ കിടക്കുന്ന കുഞ്ഞിനെ ഏറെനേരം നക്കിത്തോർത്തി ഒടുവിൽ മരണം ഉറപ്പിച്ച അമ്മ അൽപം ദൂരെ കണ്ണീർ വാർത്ത് മൗനം പാലിച്ച് കിടപ്പായി. ഇതിനിടെ മറ്റു മൂന്നുപേർ കറക്കം കഴിഞ്ഞ് തിരിച്ചെത്തി. ഉറങ്ങിക്കിടപ്പാണെന്ന് ധരിച്ച് സഹോദരനെ ഉണർത്താനുളള തീവ്രശ്രമത്തിലാണ് രണ്ടു സഹോദരങ്ങൾ. ഇനിയൊരിക്കലും അവൻ ഉണരില്ലെന്ന് അവർക്കറിയില്ലല്ലോ.

Also Read: സ്കൂൾ പരിപാടിക്കിടയിൽ പെൺകുട്ടിയുടെ നൃത്തം... വീഡിയോ കണ്ടാൽ ഞെട്ടും! 

ആർക്കും ശല്യമില്ലാതെ പരിസരത്ത് ചുറ്റിക്കറങ്ങി നടന്നിരുന്ന നായ്ക്കുഞ്ഞുങ്ങൾ പാർക്കിംഗ് ജീവനക്കാരുടെ ഓമനകളായിരുന്നു. മരണം നടന്ന് മിനിട്ടുകൾ മാത്രമേ ആയിട്ടുളളൂ എന്ന് ഇവരിലൊരാൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News