മിക്കവരും തങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമായി കണക്കാക്കുന്നതാണ് അവരുടെ വിവാഹ ദിനം. രണ്ട് പേർ ചേർന്ന് ഒരുമിച്ച് ഒരു ജീവിതം ആരംഭിക്കുന്നതിന് ഏറ്റവും പ്രധാന്യമേറിയ ചടങ്ങായിട്ടാണ് പലരും വിവാഹം കാണുന്നത്. ആ ദിനം എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ വധു-വരന്മാർ തങ്ങളെ കൊണ്ട് സാധിക്കും വിധം മികവുറ്റതാക്കുന്നതുമാണ്. പ്രത്യേകിച്ച് കേരളത്തിലെ ക്രിസ്ത്യൻ വിവാഹങ്ങൾ ആകുമ്പോൾ പള്ളികളിൽ നടക്കുന്ന ചടങ്ങുകളും ഗാനങ്ങളും എല്ലാമായി വർണ്ണാഭമായിരിക്കും. അതുപോലെ സ്വന്തം കല്യാണം വാർണ്ണാഭമാക്കുന്നതിന് വരനും വധുവും കൊയർ ആലപിച്ചാൽ എങ്ങനെ ഇരിക്കും. ആ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
എറണാകുളം മാമലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടന്ന വിവാഹ ചടങ്ങിലാണ് വധുവും വരനും ചേർന്ന് തങ്ങളടെ കല്യാണത്തിന്റെ കൊയറിന് നേതൃത്വം നൽകിയിരിക്കുന്നത്. സാധാരണയായി ക്രിസ്ത്യൻ വിവാഹ ചടങ്ങിൽ ഒരു ക്വൊയർ സംഘമായിരിക്കും ഗാനങ്ങൾ ആലപിക്കുന്നത്. മണവാളനും മണവാട്ടിയും അതിഥികളെ പോലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാറാണുള്ളത്. എന്നാൽ ഈ വീഡിയോയിൽ വിവാഹ ചടങ്ങിലെ ഗാനങ്ങൾക്ക് വധുവും വരനും ചേർന്നാണ് ഗാനങ്ങൾ ആലപിക്കുന്നത്. വീഡിയോ കാണാം,
ALSO READ : Viral Video: വിവാഹമണ്ഡപത്തിൽ വച്ച് വരൻ ഭാര്യാസഹോദരിയോട് ചെയ്തത്..! വീഡിയോ വൈറൽ
ഇതിനോടകം നാൽപതിനായിരത്തിലധികം പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ വാർത്തകളും മറ്റ് വിവരങ്ങളും പങ്കുവക്കുന്ന ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പങ്കുവച്ചരിക്കുന്നത്. അതേസമയം വീഡിയോക്കെതിരെ ചിലർ കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. നാളെ വരനും വധവും വന്ന് വിവാഹം ചടങ്ങ് സ്വയം നടത്തുമോ എന്ന് തരത്തിലുള്ള കമന്റ് ചിലർ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ അതൊന്നും ആരും കാര്യമാക്കാതെ നിരവധി പേരാണ് ഈ വീഡിയോ പങ്കുവെക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...