Vijay Babu Case: പരാതിക്കാരിക്കൊപ്പം വിജയ് ബാബു ഹോട്ടലിൽ, നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ

കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് നിർണായകമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത് (vijay babu sexual assault case updates)

Written by - Zee Malayalam News Desk | Last Updated : Apr 29, 2022, 09:19 AM IST
  • പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് നിർണായകമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്
  • ഏപ്രിൽ 22 നാണ് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ വിജയ് ബാബുവിനെതിരെ പീഡന പരാതി ലഭിക്കുന്നത്
  • വിദേശത്താണെന്ന് സ്ഥീരികരിച്ചതിന് പിന്നാലെ ലുക്കൗട്ട് സർക്കുലറും പോലീസ് പുറത്തിറക്കിയിരുന്നു
Vijay Babu Case: പരാതിക്കാരിക്കൊപ്പം വിജയ് ബാബു ഹോട്ടലിൽ, നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിനെതിരെ ശാസ്ത്രീയ തെളിവുകൾ പോലീസിന് ലഭിച്ചു.  ആഡംബര ഹോട്ടലിൽ പരാതിക്കാരിക്കൊപ്പം എത്തിയ സിസിടിവി ദൃശ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 

കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് നിർണായകമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. ഹോട്ടൽ ജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകളും ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

ALSO READ : Vijay Babu Sexual Assault : വിജയ് ബാബു വിദേശത്താണെന്ന് സ്ഥിരീകരിച്ചു; ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി, വിമാനത്താവളങ്ങളിലും അറിയിപ്പ്

പരാതിക്കാരിയുടെ രഹസ്യമൊഴി കേസിൽ പോലീസ് രേഖപ്പെടുത്തിയിരുന്നു. നടൻ വിദേശത്താണെന്ന് സ്ഥീരികരിച്ചതിന് പിന്നാലെ ലുക്കൗട്ട് സർക്കുലറും പോലീസ് പുറത്തിറക്കിയിരുന്നു. ഇത് വരെ ചലച്ചിത്ര പ്രവർത്തകരടക്കം എട്ട് പേരുടെ മൊഴിയെടുത്തെന്നാണ് സൂചന.

ALSO READ : Breaking: നടൻ വിജയ് ബാബുവിനെതിരെ പീഡന പരാതി

കഴിഞ്ഞ മാസം ഏപ്രിൽ 22 നാണ് പെൺകുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. കേസിന്റെ കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്ത് വിടാൻ ആകില്ലെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു.

നിലവിൽ പീഡന പരാതിക്ക് പുറമെ ഫേസ്ബുക്ക് ലൈവിലെത്തി ഇരയുടെ പേര് വെളിപ്പെടുത്തിയ കേസും വിജയ് ബാബുവിനെതിരെയുണ്ട്. ഇതിനോടകം വിജയ് ബാബുവിൻറെ ഫ്ലാറ്റിലടക്കം പോലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം ഇതുവരെ പോലീസിന് ലഭിച്ച മൊഴികളെല്ലാം വിജയ് ബബുവിനെതിരെയുള്ള പരാതി സാധൂകരിക്കുന്നതാണെന്നാണ് വിവരം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News