ആലപ്പുഴ: ആലപ്പുഴ വഴിയുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ റൂട്ട് മാറ്റിയേക്കുമെന്ന സൂചന നല്‍കി റെയില്‍വേ. ആലപ്പുഴ റൂട്ടില്‍ ജനങ്ങളില്‍ നിന്ന് തണുപ്പന്‍ പ്രതികരണം ലഭിച്ചാല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് കോട്ടയം റൂട്ടിലേയ്ക്ക് മാറ്റുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. വന്ദേ ഭാരതിന്റെ വരവോടെ മറ്റ് പാസഞ്ചര്‍ ട്രെയിനുകള്‍ വൈകുന്നു എന്ന് ചൂണ്ടിക്കാട്ടി എം എ ആരിഫിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം യാത്രക്കാര്‍ രംഗത്തെത്തിയിരുന്നു.
പ്രധാനമായും ആലപ്പുഴയ്ക്കും കായംകുളത്തിനും ഇടയില്‍ സര്‍വീസ് നടത്തുന്ന രണ്ട് പാസഞ്ചര്‍ ട്രെയിനുകൾ വൈകുന്നു എന്നാണ് ആരോപണം. ഈ പാസഞ്ചര്‍ ട്രെയിനുകള്‍ വൈകാതിരിക്കാന്‍ ഇരട്ടപ്പാതയായ കോട്ടയം റൂട്ടിലേയ്ക്ക് വന്ദേ ഭാരതിന്റെ സര്‍വീസ് മാറ്റുക മാത്രമാണ് റെയില്‍വേയ്ക്ക് മുന്നിലുള്ള ഏക പോംവഴി. മറ്റ് ട്രെയിനുകളേക്കാള്‍ ഉപരിയായി റെയില്‍വേ വന്ദേ ഭാരതിന് അനുകൂലമായി തീരുമാനങ്ങള്‍ എടുക്കുന്നു എന്ന ആരോപണം നേരത്തെ മുതല്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് റൂട്ട് മാറ്റത്തെ കുറിച്ച് റെയില്‍വേ ആലോചിക്കുന്നത്.
ALSO READ: ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു
അതേസമയം, വന്ദേ ഭാരതിന്റെ വരവ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിശദീകരണം. വൈകുന്നേരം 6 മണിയ്ക്ക് സര്‍വീസ് ആരംഭിച്ചിരുന്ന എറണാകുളം - കായംകുളം പാസഞ്ചര്‍ ട്രെയിന്‍ (06451) രാത്രി 9.05നാണ് കായംകുളം എത്തിയിരുന്നത് (3 മണിക്കൂര്‍ 05 മിനിട്ട്). വന്ദേ ഭാരത് വന്ന ശേഷം സമയക്രമത്തില്‍ നേരിയ മാറ്റമുണ്ടായി. 6.25ന് എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ 9.05ന് കായംകുളം എത്തും (2 മണിക്കൂര്‍ 40 മിനിട്ട്).
വന്ദേ ഭാരതിന്റെ വരവിന് മുമ്പ് വൈകുന്നേരം 6 മണിയ്ക്ക് ആലപ്പുഴയില്‍ നിന്ന് സര്‍വീസ് ആരംഭിച്ചിരുന്ന ആലപ്പുഴ - എറണാകുളം പാസഞ്ചര്‍ രാത്രി 7.35നാണ് (1 മണിക്കൂര്‍ 35 മിനിട്ട്) എറണാകുളത്ത് എത്തിയിരുന്നത്. വന്ദേ ഭാരതിന്റെ വരവോടെ സമയക്രമം മാറി. വൈകുന്നേരം 6.20ന് എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന പാസഞ്ചര്‍ രാത്രി 7.50ന് (1 മണിക്കൂര്‍ 30 മിനിട്ട്) എറണാകുളത്ത് എത്തുമെന്ന് റെയില്‍വേ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.