Kattakkada Rss Worker Murder Attempt: കാട്ടാക്കടയിൽ ഉത്സവത്തിനിടെ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; നില ഗുരുതരം

Rss Worker Murder Attempt Kattakkada : ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും വെട്ടേറ്റിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Mar 20, 2024, 10:39 AM IST
  • വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കടന്നുപോയ ഉടനെയായിരുന്നു ആക്രമണം
  • ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ഇദ്ദേഹത്തെ ആക്രമിച്ചത്
Kattakkada Rss Worker Murder Attempt: കാട്ടാക്കടയിൽ ഉത്സവത്തിനിടെ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; നില ഗുരുതരം

തിരുവനന്തപുരം: ഉത്സവം കണ്ടു മടങ്ങാനിരുന്ന ആർഎസ്എസ് പ്രവർത്തകന് കാട്ടാക്കടയിൽ വെട്ടേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ഇദ്ദേഹത്തെ ആക്രമിച്ചത്.  ചൊവ്വാഴ്ച രാത്രി 10-നാണ് സംഭവം. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കടന്നുപോയ ഉടനെയായിരുന്നു ആക്രമണം.

ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും വെട്ടേറ്റിട്ടുണ്ട്.  ഗുരുതരമായി പരിക്കേറ്റ  പരിക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. 

ഇദ്ദേഹത്തിൻറെ നില ഗുരുതരമാണ്.ബൈക്കിൽ കയറാൻ ശ്രമിച്ച വിഷ്ണുവിനെ ചവിട്ടി വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. വിഷ്ണുവിൻറെ വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമാണ്.  കാട്ടാക്കട അമ്പലത്തിൻ കാല കാഞ്ഞിരംവിള വിനായക ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News