തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ സഹചര്യം വിലയിരുത്താൻ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ്ജ് എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
കൂടിക്കാഴ്ചയിൽ ടിപിആർ കുറയാത്ത സാഹചര്യം ചർച്ചയായേക്കും. സംസ്ഥാനത്ത് കൊറോണ (Covid) വ്യാപനം കടുത്ത രീതിയിൽതന്നെ തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 15 ശതമാനത്തിന് മുകളിലെത്തിയിട്ടുണ്ട്. ഇത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറയുന്നുണ്ട് എന്നാൽ കേരളത്തിൽ ഇപ്പോഴും രോഗവ്യാപനം അതിരൂക്ഷമാണ്.
ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തുന്നത്. ഇന്നൊരു ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്ര ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്. സംസ്ഥാനത്തെ കൊറോണ (Covid19) സ്ഥിതിഗതികൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ് , ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി കേന്ദ്രമന്ത്രി ചർച്ച നടത്തും.
ഇന്ന് ഉച്ചയ്ക്കായിരിക്കും ചർച്ച. ചർച്ചയിൽ സംസ്ഥാനത്ത് ടിപിആർ കുറക്കാനുള്ള മാർഗങ്ങൾ വിലയിരുത്തും. കൂടാതെ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജും കേന്ദ്ര ആരോഗ്യമന്ത്രി സന്ദർശിക്കും. ഓണമടുത്ത സാഹചര്യത്തിൽ പൊതുജനങ്ങൾ കരുതൽ വർധിപ്പിക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്നത്.
Also Read: Horoscope 16 August 2021: ഇന്ന് മേടം, ഇടവം രാശിക്കാർ ജാഗ്രത പാലിക്കണം, വലിയ കുഴപ്പങ്ങൾ ഉണ്ടായേക്കാം!
ഓണം ആയതുകൊണ്ടുതന്നെ വരുന്ന രണ്ടാഴ്ച സംസ്ഥാനത്തിന് നിർണ്ണായകമാണ്. അതിനാൽ ജാഗ്രത തുടരണമെന്നും നിര്ദ്ദേശമുണ്ട്. വാർഡ് അടിസ്ഥാനത്തിൽ കൊറോണ സാമ്പിൾ പരിശോധനകളും ഇപ്പോഴും നടക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.