Karnataka| ജീവനക്കാരെ തിരിച്ച് വിളിക്കരുത്, ഒക്ടോബർ വരെ കേരളത്തിലേക്ക് യാത്ര പാടില്ല-കർണ്ണാടകത്തിൻറെ നിർദ്ദേശം

അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ കേരളത്തിലേക്ക് യാത്ര ചെയ്യാൻ പാടില്ലെന്നും. കർണ്ണാടകയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ തിരിച്ച് വിളിക്കരുതെന്നും നിർദ്ദേശത്തിൽ

Written by - Zee Malayalam News Desk | Last Updated : Sep 8, 2021, 06:31 AM IST
  • ഒക്ടോബർ വരെയാണ് യാത്രകൾ നിയന്ത്രിച്ചിരിക്കുന്നത്.
  • നിപ്പയും കോവിഡ് വ്യാപനവും കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങൾ
  • കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്.
Karnataka| ജീവനക്കാരെ തിരിച്ച് വിളിക്കരുത്, ഒക്ടോബർ വരെ കേരളത്തിലേക്ക് യാത്ര പാടില്ല-കർണ്ണാടകത്തിൻറെ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിലേക്കുള്ള യാത്രകൾക്ക് കർണ്ണാടകത്തിൽ നിയന്ത്രണങ്ങൾ. നിപ്പയും കോവിഡ് വ്യാപനവും കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങൾ സംസ്ഥാന നടപ്പിലാക്കുന്നത്. ഒക്ടോബർ വരെയാണ് യാത്രകൾ നിയന്ത്രിച്ചിരിക്കുന്നത്. കർണ്ണാടക ആരോഗ്യമന്ത്രി കെ.സുധാകർ ആണ് ട്വിറ്ററിൽ ഇത് വ്യക്ചതമാക്കിയത്.

അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ കേരളത്തിലേക്ക് യാത്ര ചെയ്യാൻ പാടില്ലെന്നും. കർണ്ണാടകയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ തിരിച്ച് വിളിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.

ALSO READ: Night Curfew & Sunday Lockdown : സംസ്ഥാനത്ത് ഇനി മുതൽ രാത്രിക്കാല കർഫ്യുവും ഞായറാഴ്ച ലോക്ഡൗൺ ഇല്ല

അതേസമയം കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്.കോവിഡ് അവലോക യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇത് വ്യക്തമാക്കിയത്. ഇതിൻറെ ഭാഗമായ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങൾ തുറക്കും.

ALSO READ : Higher Education: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ഒന്നരവർഷത്തിന് ശേഷം

രാത്രി കർഫ്യൂ,  ഞായറാഴ്ച ലോക്ഡൗണും സർക്കാർ പിൻവലിക്കും.ഇന്നലെ സംസ്ഥാനത്ത്  25,772 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 15.87 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി. ഇതുവരെ 189 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News