തിരഞ്ഞെടുപ്പ് പരാജയവും പ്രതിപക്ഷ നേതൃസ്ഥാനവും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന്;

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ  വൈകീട്ട് നാലിന് കെ.പി.സി.സി ആസ്ഥാനത്ത് യോഗം ചേരും. തിങ്കളാഴ്ച ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തില്‍ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ വിലയിരുത്താന്‍   

Last Updated : May 24, 2016, 10:04 AM IST
തിരഞ്ഞെടുപ്പ് പരാജയവും പ്രതിപക്ഷ നേതൃസ്ഥാനവും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന്;

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ  വൈകീട്ട് നാലിന് കെ.പി.സി.സി ആസ്ഥാനത്ത് യോഗം ചേരും. തിങ്കളാഴ്ച ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തില്‍ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ വിലയിരുത്താന്‍   

സാധിക്കാത്ത സാഹചര്യത്തില്‍ ഇന്നത്തെ മുന്നണിയോഗത്തിലും വിശദമായ ചര്‍ച്ചക്ക് സാധ്യതയില്ല. അതേസമയം നിയമസഭയില്‍ പ്രാതിനിധ്യം ചില കക്ഷികള്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച് അവര്‍ക്കുള്ള അമര്‍ഷം ഇന്നത്തെ യോഗത്തില്‍ പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്.

തോല്‍വിയുടെ മുഖ്യകാരണങ്ങള്‍ യു.ഡി.എഫിലെ ഒരു പാര്‍ട്ടിയും ഇതുവരെ പൂര്‍ണമായും വിശകലനം ചെയ്തിട്ടില്ല. ലീഗും കോണ്‍ഗ്രസും നേരത്തെ യോഗങ്ങള്‍ ചേര്‍ന്നെങ്കിലും കാര്യമായ ചര്‍ച്ച ഉണ്ടായില്ല. തെരഞ്ഞെടുപ്പ് ഫലം ജൂണ്‍ നാല്, അഞ്ച് തീയതികളിലായി വിശദമായി ചര്‍ച്ചചെയ്യാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. മറ്റ് പാര്‍ട്ടികളുടെ യോഗങ്ങള്‍ നടക്കാനിരിക്കുന്നതേയുള്ളൂ. ജെഡിയുവിന്‍റെ യോഗം അടുത്തമാസം ഒന്നിന് ചേരും. 

Trending News