കശ്മീരിൽ രണ്ട് ഭീകരരെ ആയുധങ്ങളുമായി പിടികൂടി . 15 തോക്കുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു . തിങ്കളാഴ്ച ശ്രീനഗറിൽ ലഷ്കർ-ഇ-തൊയ്ബ സംഘടനയുടെ രണ്ട് ഹൈബ്രിഡ് ഭീകരരെ അറസ്റ്റ് ചെയ്തത് . ഇവരുടെ കൈവശം വൻ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി . 15 പിസ്റ്റളുകൾ,30 മാഗസിനുകൾ,300റൗണ്ടുകൾ,1 സൈലൻസർ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെടുത്തത് .സംഭവത്തിൽ കസ് രജിസ്റ്റർ ചെയ്തു.അന്വേഷണം പുരോഗമിക്കുകയാണെന്ന് കശ്മീർ പോലീസ് .
കഴിഞ്ഞ ദിവസം കശ്മീരിൽ മയക്കുമരുന്ന് കേന്ദ്രം സൈന്യം തകർത്തിരുന്നു . ബാരാമുള്ളയിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത് . കേന്ദ്രത്തിൽ നിന്ന് രണ്ട് ഭീകരരെ പീടികൂടി . പരിശോധനയിൽ 1.5 കോടി വില വരുന്ന മയക്കുമരുന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി . പതിവ് പരിശോധനയ്ക്കിടയിലാണ് രണ്ടംഗ സംഘം സേനയുടെ പിടിയിലാവുന്നത് . മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ സൈന്യം ചോദ്യം ചെയ്യുകയായിരുന്നു .
മയക്കുമരുന്ന് വിറ്റ് കിട്ടുന്ന പണം ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായ നൽകാനാണ് ഉപയോഗിച്ച് വരുന്നതെന്ന് ജമ്മു പോലീസ് വ്യക്തമാക്കി . മയക്കുമരുന്ന് കടത്താനുപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തിരുന്നു .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...