Drowned death: പമ്പയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

Pampa River: മാരാമൺ കൺവെൻഷനിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ പരാപ്പുഴ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ്  അപകടമുണ്ടായത്. ആറന്മുളക്ക് സമീപം പരാപ്പുഴ കടവിലാണ് യുവാക്കൾ മുങ്ങിമരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 19, 2023, 06:27 AM IST
  • ചെട്ടികുളങ്ങര സ്വദേശികളായ എട്ടം​ഗ സംഘത്തിലെ മൂന്ന് പേരെയാണ് കാണാതായത്
  • ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
  • ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി മെറിൻ വില്ലയിൽ മെറിൻ (18) സഹോദരൻ മെഫിൻ (15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്
  • കാണാതായ തോണ്ടപ്പുറത്ത് സ്വദേശി എബിനായി തിരച്ചിൽ തുടരുകയാണ്
Drowned death: പമ്പയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

പത്തനംതിട്ട: പമ്പയിൽ കുളിക്കാനിറങ്ങി കാണാതായ യുവാക്കളിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. ആറന്മുളക്ക് സമീപം പരാപ്പുഴ കടവിലാണ് യുവാക്കൾ മുങ്ങിമരിച്ചത്. മാരാമൺ കൺവെൻഷനിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ പരാപ്പുഴ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ്  അപകടമുണ്ടായത്.

ചെട്ടികുളങ്ങര സ്വദേശികളായ എട്ടം​ഗ സംഘത്തിലെ മൂന്ന് പേരെയാണ് കാണാതായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി മെറിൻ വില്ലയിൽ മെറിൻ (18)  സഹോദരൻ മെഫിൻ (15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാണാതായ തോണ്ടപ്പുറത്ത് സ്വദേശി എബിനായി തിരച്ചിൽ തുടരുകയാണ്.

തിരുവനന്തപുരം മുതലപ്പൊഴിയിൽ കടലിൽ വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ യുവാവ് കടലിൽ വീണ് മുങ്ങി മരിച്ചു. മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടെ കടലിലേക്ക് വീഴുകയായിരുന്നു. തിരുവനന്തപുരം കാര്യവട്ടം കൃഷ്ണഭവനിൽ ബാലകൃഷ്ണൻ ആശാരിയുടെ മകൻ മനേഷ് ബി (38) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9:30 ഓടെയായിരുന്നു സംഭവം. ചൂണ്ടയിടുന്നതിനിടെ മനേഷ് കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നു.

ഉടൻതന്നെ കോസ്റ്റൽ പോലീസിന്റെയും പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെയ്ൻ്റിംഗ് തൊഴിലാളിയായിരുന്നു മനേഷ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News